Entertainment
ആ സിനിമ ഇറങ്ങിയ സമയത്ത് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ഓഫാക്കി വച്ചിട്ടുണ്ട്: തന്‍വി റാം

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയായ നടിയാണ് തന്‍വി റാം. 2019ല്‍ പുറത്തിറങ്ങിയ അമ്പിളി എന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിലൂടെയാണ് തന്‍വി തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് കപ്പേള, കുമാരി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, 2018 തുടങ്ങി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തന്‍വിക്ക് സാധിച്ചു.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തി
2022 ല്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് കോമഡി ക്രൈം ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ഈ ചിത്രത്തില്‍ തന്‍വിയും ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. തീര്‍ത്തും ഡാര്‍ക്ക് കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ നെഗറ്റീവ് ഷേയ്ഡ് ഉള്ളവയായിരുന്നു. എന്നാല്‍ ഇതില്‍ തന്‍വിയുടെ കഥാപാത്രം നേര്‍ വിപരീതമായിരുന്നു.

ഇപ്പോള്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് റിലീസായപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് തന്‍വി.

തന്നെ കാണുമ്പോള്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സില്‍ നെഗറ്റിവ് റോള്‍ ചെയ്ത ആളല്ലെയെന്നാണ് മറ്റുള്ളവര്‍ ചോദിച്ചിരുന്നതെന്നും സിനിമയില്‍ താന്‍ മാത്രമേ പോസിറ്റിവ് റോള്‍ ചെയ്തിട്ടുള്ളൂവെന്ന് മറ്റുള്ളവരോട് താന്‍ പറഞ്ഞുവെന്നും തന്‍വി പറയുന്നു.

സിനിമയില്‍ കാണുന്നത് പോലുള്ള സംഭാഷണങ്ങള്‍ താന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് പറഞ്ഞതെന്നും സിനിമ ഇറങ്ങിയ സമയത്ത് തനിക്ക് കമന്റസ് ഓഫാക്കേണ്ട അവസ്ഥയായിരുന്നുവെന്നും തന്‍വി പറയുന്നു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു തന്‍വി.

‘പലരും എന്നെ കണ്ടിട്ട് മുകുന്ദനുണ്ണിയില്‍ നെഗറ്റിവ് റോള്‍ ചെയ്ത ആളല്ലെയെന്നാണ് ചോദിച്ചിരുന്നത്. എനിക്ക് തോന്നുന്നു സിനിമ കണ്ട് വന്നപ്പോള്‍ ‘പീപ്പിള്‍ ആര്‍ കണ്‍വിന്‍സ്ഡ് വിത്ത് ദി അദര്‍ സൈഡ്’.
സിനിമയുടെ കഥ വണ്‍ ലൈന്‍ അറിയുമെന്നല്ലാതെ, സിനിമയുടെ സെറ്റില്‍ പോയിട്ട് തലേ ദിവസമാണ് ഞാന്‍ സ്‌ക്രിപ്റ്റ് വായിക്കുന്നത്. ആ സീനില്‍ കാണുന്നത് പോലുള്ള ഒരു കോണ്‍വര്‍സേഷന്‍ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ചെയ്യുന്നത്.

ഇത് ഞാന്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചിന്തിച്ചിരുന്നു. തീയേറ്ററില്‍ വരുമ്പോള്‍ ഒരു പക്ഷേ ഇതൊരു ബീപ് സൗണ്ടില്‍ വരുമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. സ്‌ക്രീനില്‍ അത്രയും സൗണ്ടില്‍ അത് കേട്ടപ്പോള്‍ ഞാന്‍ സീറ്റിന്റെ അടിയിലേക്ക് അങ്ങ് പോവുകയായിരുന്നു. ഒരു കാലത്ത് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് ഞാന്‍ ഓഫ് ആക്കി വെച്ചിട്ടുണ്ടായിരുന്നു. വരുന്ന ടാഗ്‌സ് മുഴുവന്‍ ഇതായിരുന്നു,’ തന്‍വി റാം പറയുന്നു.

Content Highlight: Tanvi ram talks about her role in Mukundan Unni Associates