പൊലീസ് ചെക്ക്‌പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്ഗാനില്‍ ഡോക്ടറെ താലിബാന്‍ വെടിവെച്ച് കൊന്നു
World News
പൊലീസ് ചെക്ക്‌പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്ഗാനില്‍ ഡോക്ടറെ താലിബാന്‍ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th November 2021, 7:37 am

കാബൂള്‍: ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം.

33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് മരിച്ചത്. പൊലീസ് സെക്യൂരിറ്റി ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് നൂറി കുടുംബാംഗങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമമായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

അമ്രുദ്ദീന്‍ നൂറി സ്വകാര്യ മെഡിക്കല്‍ ക്ലിനിക് നടത്തിയിരുന്നെന്നും ഈയടുത്താണ് വിവാഹിതനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് 15നായിരുന്നു താലിബാന്‍ സൈന്യം അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പുതിയ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അഫ്ഗാനില്‍ തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണുള്ളത്.

താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷമാണ്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത കുറച്ച് മാസങ്ങള്‍ രാജ്യത്തെ കുഞ്ഞുങ്ങള്‍ ഭക്ഷണം ലഭിക്കാതെ മരിച്ച് വീഴുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban killed a doctor for not stopping vehicle at checkpoint