ആറ് പന്തില്‍ ആറ് സിക്‌സറടിച്ച യുവരാജിനെ വെട്ടുന്നത് ഇത് രണ്ടാം തവണ; രണ്ടിലും വേട്ടമൃഗമായി ഓസ്‌ട്രേലിയ
T20 world cup
ആറ് പന്തില്‍ ആറ് സിക്‌സറടിച്ച യുവരാജിനെ വെട്ടുന്നത് ഇത് രണ്ടാം തവണ; രണ്ടിലും വേട്ടമൃഗമായി ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th June 2024, 11:12 pm

 

2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.

41 പന്തില്‍ എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 92 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. 224.39 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.

സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും നേടി. 17 പന്തില്‍ 27 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ പല നേട്ടങ്ങളും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അതിലൊന്ന്.

2010ല്‍ കുറിച്ച സ്വന്തം റെക്കോഡ് നേട്ടത്തിലാണ് രോഹിത് ശര്‍മ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തിയത്.

ടി-20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

(താരം – സിക്‌സര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 8 – ഓസ്‌ട്രേലിയ – 2010

രോഹിത് ശര്‍മ – 8 – ഓസ്‌ട്രേലിയ – 2024*

യുവരാജ് സിങ് – 7 – ഇംഗ്ലണ്ട് – 2007

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 99ന് രണ്ട് എന്ന നിലയിലാണ്. ആദ്യ ഓവറില്‍ ആറ് റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിന്റെയും 28 പന്തില്‍ 37 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.

26 പന്തില്‍ 56 റണ്‍സ് ട്രാവിസ് ഹെഡും മാര്‍ഷിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.

 

Also Read വിരാടും രോഹിത്തുമില്ല, വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ഒപ്പം ആരാധകര്‍ കാത്തിരുന്നവന്റെ അരങ്ങേറ്റവും; ടീം പ്രഖ്യാപിച്ച് ഇന്ത്യ

 

Also Read ബുംറയൊന്നും ചിത്രത്തില്‍ പോലുമില്ല, ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ താരം; ഐതിഹാസിക നേട്ടത്തില്‍ അര്‍ഷ്ദീപ്

 

Also Read യുവിയുടെ ആറ് സിക്സുകൾക്ക് പിന്നിൽ ജോസേട്ടന്റെ അഞ്ച് സിക്സുകൾ; അടിച്ചുകയറിയത് ചരിത്രത്തിലേക്ക്

 

Content Highlight: T20 World Cup 2024: Super 8: IND vs AUS: Rohit Sharma equals his own record of most sixes in an innings