മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. അദ്ദേഹം അഭിനയിച്ച് ജിയോ ഹോട്സ്റ്റാറില്‍ എത്തിയ വെബ് സീരീസായിരുന്നു ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. സീരീസില്‍ അജുവിന് പുറമെ ഗൗരി ജി. കിഷന്‍, നീരജ് മാധവ് തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഒപ്പം നടി ആന്‍ സലീമും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ആന്‍ സലീമിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനില്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു ആന്‍ സലീമിന്റേത് എന്നാണ് നടന്‍ പറയുന്നത്.
‘ഈ സീരീസിന്റെ റിലീസ് കഴിയുമ്പോഴേക്കും നീ സെലിബ്രേറ്റ് ചെയ്യപ്പെടും’ എന്ന് താന്‍ അവളോട് പറഞ്ഞിരുന്നുവെന്നും ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷനായി കാണാനാകുന്ന ആളാണ് ആന്‍ എന്നും അജു പറയുന്നു. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഞങ്ങള്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സീരീസില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എനിക്ക് ആ സീരീസില്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു ആന്‍ സലീമിന്റേത്.
അഭിനയിക്കുന്ന സമയത്ത് ആ കഥാപാത്രത്തെ കുറിച്ച് ഞാന്‍ ആനിനോട് പറഞ്ഞിരുന്നു. ‘ഈ സീരീസിന്റെ റിലീസ് കഴിയുമ്പോഴേക്കും നീ സെലിബ്രേറ്റ് ചെയ്യപ്പെടും’ എന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു.
അതില്‍ ആനിന്റെ നല്ല പെര്‍ഫോമന്‍സുണ്ട്. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും കഥാപാത്രങ്ങള്‍ക്ക് ഓതര്‍ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പോയാല്‍ മതിയായിരുന്നു.
ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷനായി കാണാനാകുന്ന ആളാണ് ആന്‍. ഞാന്‍ ബി.ടെക് എന്ന സിനിമയില്‍ വെച്ച് ആനിനെ കണ്ടിരുന്നു. അതില്‍ വളരെ പ്രാധാന്യം കുറഞ്ഞ കഥാപാത്രമായിരുന്നു ആനിന്.
എനിക്കും അതില്‍ അത്ര പ്രാധാന്യം ഇല്ലാത്ത വേഷമായിരുന്നു ലഭിച്ചത്. കൂട്ടുകാരന്റെ പടമായത് കൊണ്ട് പോയതായിരുന്നു ഞാന്‍. അന്ന് തൊട്ട് സിനിമയ്ക്ക് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് ആന്‍.
കരിക്കിന്റെ ഒരു സീരീസിലും ആന്‍ ഉണ്ടായിരുന്നു. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എതിരെ നില്‍ക്കുന്ന ആളുടെ കോണ്‍ട്രിബ്യൂഷന്‍ നമ്മുടെ അഭിനയത്തില്‍ ഇംപാക്ട് ചെയ്യും,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Ann Saleem