ഷാജി കൈലാസ് സംവിധാനം ചെയ്ത് ജി. ആര്‍. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കി എഴുതിയ ചിത്രമാണ് കാപ്പ. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2022 ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററല്‍ റിലീസായത്. നിരൂപകരില്‍ നിന്നും സമ്മിശ്രപ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് തിയേറ്ററില്‍ വിജയിക്കാനായില്ല. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും ജഗദീഷും ആസിഫും തമ്മിലുള്ള സീനിനെക്കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്.
കാപ്പയിലെ ക്ലൈമാക്‌സിനടുപ്പിച്ച സീനില്‍ താനും ആസിഫും അഭിനയിച്ചിട്ടുണ്ടെന്നും രണ്ടു പേര്‍ക്കും ആ സീന്‍ ഇഷ്ടപ്പെട്ടുവെന്നും ജഗദീഷ് പറയുന്നു.
എന്നാല്‍ തങ്ങളത് പരസ്പരം പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തങ്ങളുടെ മുഖത്ത് ആ സീന്‍ ഇഷ്ടപ്പെട്ടുവെന്ന് ഉണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
പിന്നീട് അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ആ സീന്‍ വര്‍ക്ക് ആയെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. മീഡിയാവണ്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘കാപ്പയിലെ ഒരു സീനില്‍ ഞാനും ആസിഫും കൂടി അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനടുപ്പിച്ച സീനില്‍. രണ്ടുപേര്‍ക്കും ആ സീന്‍ ഇഷ്ടപ്പെട്ടു എന്നുള്ളത് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്ല. പക്ഷെ നമ്മുടെ മുഖത്ത് അതുണ്ട്. ആ സീന്‍ വര്‍ക്കായി എന്ന്.
ഞങ്ങളൊന്നും പറഞ്ഞിട്ടില്ല, എങ്ങനെയുണ്ടെന്ന് പോലും. പിന്നീട് അക്കാര്യം ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല. പക്ഷെ, ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ആ സീന്‍ വര്‍ക്കായി എന്ന്,’ ജഗദീഷ് പറയുന്നു.
ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന അടുത്ത സിനിമ ആഭ്യന്തര കുറ്റവാളിയാണ്. നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച ചിത്രത്തില്‍ ഇവരെ രണ്ടുപേരെയും കൂടാതെ തുളസി, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍. ചിത്രം ഉടന്‍ തന്നെ തിയേറ്ററില്‍ എത്തും.
Content Highlight: Asif and I never spoke about it again says Jagadish