Advertisement
Kerala News
മോദി അധികാരത്തില്‍ വരുമ്പോള്‍ 15 ദിവസത്തേക്ക് മാത്രമുള്ള പടക്കോപ്പുകളെ ആര്‍മിയുടെ കൈവശം ഉണ്ടായിരുന്നുള്ളു: സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 06, 06:02 am
Saturday, 6th April 2019, 11:32 am

കരുനാഗപ്പള്ളി: നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം വളരെ പരിതാപകരമായിരുന്നെന്ന് മുന്‍.ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍. 15 ദിവസത്തേക്ക് മാത്രമുള്ള പടക്കോപ്പുകളെ ആര്‍മിയുടെ കൈവശം ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ സ്ഥിതി മാറിയെന്നും സൈനികരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ഇനി എസ്.പി.ജി സുരക്ഷ വേണ്ടെന്ന് എനിക്ക് എഴുതി തരൂ; തീവ്രവാദം വിഷയമല്ലെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ സുഷമ സ്വരാജ്

പാകിസ്ഥാന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് 20 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

Read Also : കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ഇത് ദൈവത്തിന്റെ പ്രതികാരം; എം.കെ രാഘവനെതിരെ മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍

റാഫേല്‍ വിമാനം സ്വന്തമാക്കുന്നതോടെ നമ്മുടെ രാജ്യത്തിനകത്തിരുന്നു കൊണ്ട് തന്നെ ശത്രു രാജ്യങ്ങളെ പ്രഹരിക്കാനാകും. ഇന്ത്യയുടെ സുരക്ഷയെ കുറിച്ചുള്ള നമ്മുടെ മനോഭാവം മാറണം. രാഷ്ട്രീയത്തിന് ഉപരി രാജ്യസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും സുരക്ഷാ ഭീഷണി നേരിടുകയാണ്. മാവോയിസ്റ്റുകളും മതതീവ്രവാദികളും മയക്കുമരുന്ന് മാഫിയാ സംഘവുമാണ് രാജ്യത്തിനകത്ത് ഭീഷണി ഉയര്‍ത്തുന്നത്. ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും ബുദ്ധിജീവികളും സാംസ്‌കാരിക നായകരും രാജ്യത്തിന്റെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാകാറുണ്ടെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.