Advertisement
Movie Day
ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് 24ന് എത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 22, 06:50 am
Wednesday, 22nd May 2013, 12:20 pm

[]ഇലക്ട്ര, അരികേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് മെയ് 24ന് തിയേറ്ററുകളിലെത്തും. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇംഗ്ലീഷിനുണ്ട്.

നാടിന്റെ ഗൃഹാതുരത്വവും പ്രവാസി ജീവിതിത്തിന്റെ അരക്ഷിതാവസ്ഥയുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. പ്രണയം, വിരഹം, മാതൃത്വം എന്നീ വികാരങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.[]

മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, നാദിയ മൊയ്തു, രമ്യ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിരവധി കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ രീതിയിലാണ് ചിത്രം കഥ പറയുന്നത്.

ഇന്ത്യക്കാര്‍ തിങ്ങിതാമസിക്കുന്ന ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അജയന്‍ വേണുഗോപാലനാണ് ഇംഗ്ലീഷിന്റെ തിരക്കഥാകൃത്ത്.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമ്യാ നമ്പീശന് പുറമേ, നവാഗതരായ സുചിത് സുരേശന്‍, ജോബ് കുര്യന്‍, നേഹാ നായര്‍ എന്നിവരാണ് ഗായകര്‍. ഷിബു ചക്രവര്‍ത്തി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എ്ന്നിവരാണ് ഗാനരചയിതാക്കള്‍.

നവരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനു ദേവ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഉദയന്‍ അമ്പാടിയാണ്.