Advertisement
Entertainment
സീരിയലിൽ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും: നടി വിന്ദുജ മേനോൻ

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് വിന്ദുജ സിനിമാരംഗത്തേക്കെത്തിയത്. എന്നാൽ പവിത്രം എന്ന സിനിമയിലെ മോഹൻലാലിൻ്റ സഹോദരി കഥാപാത്രമാണ് വിന്ദുജക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ. ഇപ്പോൾ മലയാള സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് പറയുകയാണ് നടി.

മലയാളം സീരീയലുകൾക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണെന്നും എല്ലാ ദിവസവും ജനങ്ങൾ കാണുന്നതാണ് സീരിയലെന്നും വിന്ദുജ പറയുന്നു.

മലയാളം സിനിമയിൽ പല മാറ്റങ്ങളും നടക്കുമ്പോഴും സീരീയലുകൾ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് മുമ്പോട്ട് പോകുന്നതെന്നും നാടകീയമായ ഫോർമുലകളാണ് ഇപ്പോഴും കാണുന്നതെന്നും വിന്ദുജ പറഞ്ഞു.

സിനിമയിൽ റിയലിസ്റ്റിക് അപ്രോച്ച് വന്നുകഴിഞ്ഞുവെന്നും എന്നാൽ സീരിയലിൽ ഇപ്പോഴും പഴയ കാര്യങ്ങളാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നതെന്നും വിന്ദുജ പറയുന്നു.

സീരിയലുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ഉത്തരവാദിത്തപരമായ സമീപനത്തോടെ പോകണമെന്നും വിന്ദുജ കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വിന്ദുജ ഇക്കാര്യം പറഞ്ഞത്.

‘മലയാളം സീരിയലുകൾക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണ്, സിനിമയെക്കാളും അധികം സീരിയലുകൾക്കാണ് ആവശ്യം. കാരണം എല്ലാ ദിവസം ജനങ്ങൾ കാണുന്നതാണ് ഈ സീരിയലുകൾ.

മലയാളം സിനിമയിൽ പുതിയ പരീക്ഷണങ്ങളും സാങ്കേതികപരമായ മാറ്റങ്ങളും നടക്കുമ്പോഴും നമ്മുടെ സീരിയലുകൾ ഇപ്പോഴും പഴയ ആ രീതിയിൽ തന്നെയാണ് മുമ്പോട്ട് പോകുന്നത്. അതിനാടകീയമായ ഫോർമുലകളാണ് ഇപ്പോഴും കാണുന്നത്.

സിനിമയിൽ റിയലിസ്റ്റിക് അപ്രോച്ച് വന്നുകഴിഞ്ഞു. പക്ഷേ, ടിവി സീരിയലുകൾ ഇപ്പോഴും പഴകിയ കാര്യങ്ങൾ കാണിച്ചുകൊണ്ടേയിരിക്കുകയാണ്.

സീരിയലിൽ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും. ഇതേക്കുറിച്ചെല്ലാം ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നത്. മലയാളം സീരിയലുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനത്തോടെ ഇനിയെങ്കിലും മുൻപോട്ടു പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു,’ വിന്ദുജ മേനോൻ പറ‍ഞ്ഞു.

Content Highlight: Serials create some misconceptions, censorship is needed says Actress Vinduja Menon