Advertisement
Entertainment news
എന്നിലൂടെയാണ് ബിഗ് ബോസ് വീട് മലയാളികൾ കാണുന്നതെന്ന് പറഞ്ഞപ്പോൾ പേടിച്ചുപോയി: ശ്വേത മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 11, 03:51 am
Sunday, 11th February 2024, 9:21 am

ബിഗ് ബോസിലേക്ക് തന്നെ ആദ്യം വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ശ്വേത മേനോൻ. അമ്മ ആയതിന് ശേഷം താൻ കുറച്ചുകൂടെ ഇമോഷണലും സെൻസിറ്റീവും ആയെന്ന് ശ്വേത പറഞ്ഞു. ആ ഒരു സമയത്താണ് ബിഗ് ബോസിൽ നിന്നുമുള്ള കോൾ വന്നതെന്നും ശ്വേത പറഞ്ഞു. മലയാളി പ്രേക്ഷകർ തന്നിലൂടെയാണ് ബിഗ് ബോസ് വീട് കാണാൻ പോകുന്നതെന്നും താനാണ് ആദ്യ കണ്ടെസ്റ്റന്റ് എന്നും പറഞ്ഞെന്നും ശ്വേത കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അമ്മ ആയതിനുശേഷം കുറച്ച് സെറ്റിലായി. ഒതുങ്ങിയത് അല്ല. ഞാൻ കുറച്ചു കൂടെ ഇമോഷണൽ ആയി. നല്ല സെൻസിറ്റീവ് ആയി. അങ്ങനെയുള്ള ആളല്ല ഞാൻ. അങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് അവരെന്നെ വിളിച്ചിട്ട് ഞാനാണ് ബിഗ് ബോസിലെ ഫസ്റ്റ് കണ്ടെസ്റ്റന്റ് എന്ന് വിളിച്ചു പറയുന്നു. ശ്വേതയിലൂടെയാണ് മലയാളി പ്രേക്ഷകർ ബിഗ് ബോസ് വീട് കാണാൻ പോകുന്നത് എന്നും പറഞ്ഞു. ഞാൻ പേടിച്ചുപോയി,’ ശ്വേത മേനോൻ പറഞ്ഞു.

ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങളും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എനിക്ക് ലൈൻ അടിക്കണമെങ്കിലും ഫ്ലെർട്ട് ചെയ്യണമെങ്കിലും ഒരാളും അവിടെയില്ല. എല്ലാവരും പിള്ളേരല്ല. ഒരു ഗ്രേ ഫാക്ടർ എന്ന ഒരു കാര്യമുണ്ടല്ലോ. കുറെ തെറ്റിദ്ധാരണകൾ അവിടെ ഉണ്ടായിരുന്നു. ഹൈറാർക്കി ഉണ്ടെന്ന് അവിടെ എല്ലാവരും വിശ്വസിച്ചിരുന്നു. അവിടെയുള്ള എല്ലാരും വിചാരിച്ചിരുന്നത് ഞാനാണ് ജയിക്കുക എന്നാണ്. എനിക്ക് മാത്രമേ അറിയുള്ളൂ ഞാൻ പോകുമെന്നത്.

എനിക്കറിയാമായിരുന്നു എന്റെ ടൈം ലിമിറ്റ് എന്താണെന്ന്, അത് കോൺട്രാക്ട് അല്ല. ഞാൻ പുറത്തു വരും എന്നുള്ളത് എനിക്ക് അറിയാമായിരുന്നു. എനിക്കവിടെ അത്രയും പിടിച്ച് നിൽക്കാൻ കഴിയില്ല. അവിടെ സർവൈവ് ചെയ്യുക എന്നുള്ളത് അത്ര ഈസിയായിട്ടുള്ള കാര്യമല്ല.ബിഗ് ബോസ് വളരെ മനോഹരമായ ഒരു ഷോയാണ്. അന്ന് എന്നോട് ലാലേട്ടൻ ചോദിച്ചു എന്താണ് എന്റെ സ്ട്രാറ്റജി എന്ന്, അപ്പോൾ ഞാൻ പറഞ്ഞു ഞാൻ എന്നെ കാണാൻ പോവുകയാണെന്ന്,’ ശ്വേത മേനോൻ പറയുന്നു.

Content Highlight: Swetha shares Big boss memories