national news
ദീപിക പദുകോണ്‍ ജെ.എന്‍.യുവിലെത്തിയത് 5 കോടി രൂപ വാങ്ങിയെന്ന് ആരോപണം, മറുപടിയുമായി സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 30, 06:07 am
Thursday, 30th July 2020, 11:37 am

ജവഹര്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ ബോളിവുഡ് നടി ദീപിക പദുകോണ്‍ ക്യാമ്പസ് സന്ദര്‍ശനത്തിനെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ദീപിക ജെ.എന്‍.യു വില്‍ എത്തിയത് 5 കോടി രൂപ പ്രതിഫലം വാങ്ങിയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ ജെ.എന്‍.യു ക്യാമ്പസില്‍ രണ്ടു മിനുട്ട് സന്ദര്‍ശനത്തിനായി 5 കോടി രൂപ നടി കൈപ്പറ്റിയെന്നാണ് ആരോപണം. ട്വിറ്ററില്‍ ഉയര്‍ന്ന പ്രചരണങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടി സ്വര ഭാസ്‌കര്‍ രംഗത്തു വന്നിരിക്കുകയാണ്.

ഇത്തര പ്രചരണങ്ങള്‍ വിഡ്ഢിത്തമാണെന്നാണ് സ്വര പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങള്‍ വിചിത്രമാണെന്നും സ്വര പറഞ്ഞു.

 

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അതിക്രമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ദീപിക പദുകോണ്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപിക സന്ദര്‍ശനം നടത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം.

പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ