Film News
സൗഹൃദം കൊടുത്ത വാക്ക്; സലാറിലെ ആദ്യഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 01:59 pm
Wednesday, 13th December 2023, 7:29 pm

പ്രഭാസ് ചിത്രം സലാറിലെ ആദ്യഗാനം പുറത്ത്. രവി ബസ്രൂര്‍ സംഗീത നല്‍കിയ പാട്ടിന്റൈ മലയാളം വേര്‍ഷന്‍ സൂര്യാംഗം എന്നാണ് തുടങ്ങുന്നത്. സൗഹൃദം അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൃഥ്വിരാജും പ്രഭാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ചെറുപ്പം മുതലുള്ള സൗഹൃദമാണ് പാട്ടില്‍ കാണിക്കുന്നത്. ഇന്ദുലേഖ വാര്യര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ഡിസംബര്‍ 22നാണ് റിലീസ് ചെയ്യുന്നത്. തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ഒരു ഗംഭീര തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാഹുബലി 2 വിന് ശേഷം വന്ന സഹോ, രാധേ ശ്യാം, ആദി പുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ഈശ്വരി റാവു, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്സ്‌ക്യൂറ എന്റര്‍ടെന്‍യ്‌മെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: Suryangam song from Salaar