നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ വന്നതോടെ ഇത് ചർച്ചയായി. കാലഹരണപ്പെട്ട മുറച്ചെറുക്കൻ, മുറപ്പെണ്ണ് സമ്പ്രദായം ചിത്രത്തിൽ പരാമർശിച്ചതാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ, സജിത മഠത്തിൽ, തോമസ്, ഗാർഗി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ചത്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചത്.
ഇപ്പോൾ ചിത്രത്തിൻ്റെ സംവിധായകൻ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ്. ജോജുവിൻ്റെയും സുരാജിൻ്റേയും അലൻസിയറുടേയും എക്സ്പീരിയൻസ് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും പറയുകയാണ് ശരൺ വേണുഗോപാൽ. ഇത് തൻ്റെ ആദ്യത്തെ സിനിമയാണെന്നും താനൊരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള സംവിധായകനല്ലെന്നും ശരൺ പറയുന്നു.
മൂവി ഇൻഡസ്ട്രിയിൽ വരുമ്പോൾ എല്ലാത്തിനും മാറ്റമുണ്ടെന്നും പഠിച്ചത് മറക്കേണ്ടി വരുമെന്നും പുതിയത് പഠിക്കേണ്ടി വരുമെന്നും ശരൺ പറയുന്നു. ആ സിനിമയിലെ നടൻമാരുടെ എക്സ്പീരിയൻസ് തനിക്ക് പ്രയോജനപ്പെട്ടെന്നും അത് തൻ്റെ കോൺഫിഡൻസ് കൂട്ടിയെന്നും ശരൺ കൂട്ടിച്ചേർത്തു.
ദി മലബാർ ജേർണൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശരൺ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇവരുടെ മൂന്ന് പേരുടെയും (ജോജു, സുരാജ്, അലൻസിയർ) ഏറ്റവും വലിയൊരു വെൽത്ത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് എക്സ്പീരിയൻസ് ആണ്. ഞാനൊരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡയറക്ടർ അല്ല. ഇതെൻ്റെ ആദ്യത്തെ സിനിമയാണ്. സിനിമാ ഇൻഡ്ട്രിയിൽ ഞാൻ വർക്ക് ചെയ്തിട്ടില്ല. ഫിലിം സ്കൂൾ എക്സ്പീരിയൻസ് മാത്രമാണ് ആകെയുള്ളത്.
നമ്മൾ ഇൻഡസ്ട്രിയിൽ വരുമ്പോൾ എല്ലാം വ്യത്യസ്തമാണ്. നമ്മൾ പഠിച്ച ഒരുപാട് കാര്യങ്ങൾ നമുക്ക് മറക്കേണ്ടി വരും. പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടി വരും. അപ്പോൾ ഇവരുടെ മൂന്ന് പേരുടേയും എക്സ്പീരിയൻസ് എനിക്ക് അഡ്വാൻ്റേജ് ആയിരുന്നു.
അതായത്, ഞാൻ ഇത്രയും എക്സ്പീരിയൻസ് ആയിട്ടുള്ള ആൾക്കാരുടെ കൂടെയാണ് വർക്ക് ചെയ്യുന്നത് എന്നുള്ള കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. അപ്പോൾ എൻ്റെ സൈഡിൽ നിന്നും എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ അവരത് ചൂണ്ടിക്കാണിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ടായിരുന്നു.
ഒരുപാട് ഡിസ്കക്ഷൻസ് ഉണ്ടായിട്ടുണ്ട്. ചില ഡയലോഗ്സ് ഒക്കെ ഇങ്ങനെ പറഞ്ഞ് നോക്കാം എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്. സിനിമ എന്ന് പറയുന്നത് ഒരു കൊളാബറേറ്റീവ് പ്ലാറ്റ്ഫോം ആണല്ലോ? അപ്പോൾ ആ രീതിയിലുള്ള ഹെൽത്തി ഡിസ്കക്ഷൻ ഉണ്ടായിട്ടുണ്ട്. അവർ മൂന്ന് പേരും ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്,’ ശരൺ പറഞ്ഞു.
Content Highlight: Sharan Venugopal Talking About His Experience