നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന് കളമൊരുക്കിയ പത്താന്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍മിയിലെ സ്‌പൈ ആയ പത്താന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് ഷാരൂഖ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. ഇവര്‍ക്ക് പുറമേ ഒരു സര്‍പ്രൈസ് എന്‍ട്രിയുമുണ്ട്.
സിനിമയുടെ രണ്ടാം പകുതിയിലാണ് ഒരു റെസ്‌ക്യുവിന് വേണ്ടി ഈ കാമിയോ കഥാപാത്രം എത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വരവോടെ ചിത്രത്തിന്റെ മോഡ് തന്നെ മാറുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലേക്കുള്ള ആദ്യപടി കൂടിയാണ് ഈ കാമിയോ അപ്പിയറന്‍സ്. വാര്‍, ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം പത്താനും ചേരുന്ന സപൈ യൂണിവേഴ്‌സിനാണ് യഷ് രാജ് ഫിലിംസ് കളമൊരുക്കുന്നത്.
രണ്ടാം പകുതിക്ക് ശേഷം പിന്നീട് ചിത്രം അവസാനിക്കുമ്പോഴും ഈ കാമിയോ കഥാപാത്രം എത്തുന്നുണ്ട്. ഷാരൂഖിനൊപ്പമുള്ള ഇദ്ദേഹത്തിന്റെ സീനിലാണ് ചിത്രം അവസാനിക്കുന്നത്.
ജോണ്‍ എബ്രഹാമിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി പത്താനിലെ ജിം. ഷാരൂഖിനെക്കാളുപരി കഥാഗതിയെ നിയന്ത്രിക്കുന്നത് ജിമ്മാണ്. നായകന്റെ നിഴലിലൊതുങ്ങാതെ ദീപികയും ഫൈറ്റിലും ഡയലോഗിലും മാസ് കാണിച്ചു. ദീപികയുടെ സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും ചിത്രത്തിലെ വലിയൊരു പോസിറ്റീവ് ഘടകമാണ്.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ടാണ് എത്തുന്നത്. നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് പുറമേ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഷാരൂഖിന് ലഭിക്കുന്ന തിയേറ്റര്‍ വിജയം കൂടിയാണ് ചിത്രം. ഷാരൂഖ് ഒടുവില്‍ നായകനായ ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയം രുചിച്ചിരുന്നു. അത്തരത്തില്‍ നോക്കിയാലും അദ്ദേഹത്തിന് ഇരട്ടി മധുരമാണ് പത്താന്.