ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിലവില്‍ ബാറ്റിങ് അവസാനിപ്പിച്ച ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി മിന്നും പ്രടകനം കാഴ്ചവെച്ചത് ഓപ്പണര്‍ സായി സുദര്‍ശനാണ് 41 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. ട്രെന്റ് ബോള്‍ട്ടിനിന്റെ എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്.
Time for our bowlers to put on a show now! 💪 pic.twitter.com/w2HTjGG7Xl
— Gujarat Titans (@gujarat_titans) March 29, 2025
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗല്ലിനെയാണ് ഗുജറാത്തിന് ആദ്യ നഷ്ടപ്പെട്ടത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന്റെ കയ്യിലാകുകയായിരുന്നു. 27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ജോസ് ബട്‌ലര്‍ 24 പന്തില്‍ 39 റണ്‍സുമായി പുറത്തായപ്പോള്‍ 18 റണ്‍സ് നേടിയ ഷര്‍ഫേന്‍ റൂതര്‍ഫോഡിനല്ലാതെ മറ്റാര്‍ക്കും റണ്‍സ് ഉയര്‍ത്താന്‍ സാധിച്ചില്ല. മത്സരത്തില്‍ നാലാമനായി എത്തിയ ഷാറൂഖ് ഖാനെ ഒമ്പത് റണ്‍സിന് പുറത്താക്കിയാണ് ക്യാപ്റ്റന്‍ പാണ്ഡ്യ തന്റെ രണ്ടാം വിക്കറ്റ് നേടിയത്.
𝐉𝐚𝐡𝐚𝐧 𝐦𝐚𝐚𝐦𝐥𝐞 𝐛𝐚𝐝𝐞 𝐡𝐨𝐭𝐞 𝐡𝐚𝐢𝐧, 𝐰𝐚𝐡𝐚𝐧 𝐇𝐚𝐫𝐝𝐢𝐤 𝐛𝐡𝐚𝐢 𝐤𝐡𝐚𝐝𝐞 𝐡𝐨𝐭𝐞 𝐡𝐚𝐢𝐧 💪#MumbaiIndians #PlayLikeMumbai #TATAIPL #GTvMI pic.twitter.com/ZKvzEbRwGJ
— Mumbai Indians (@mipaltan) March 29, 2025
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം നേടിയിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ താരമാകാനാണ് പാണ്ഡ്യയ്ക്ക് സാധിച്ചത്.
ഷെയ്ന്‍ വാട്‌സന്‍ – 57
അനില്‍ കുംബ്ലെ – 30
ആര്‍. അശ്വിന്‍ – 25
ഹര്‍ദിക് പാണ്ഡ്യ – 24*
പാറ്റ് കമ്മിന്‍സ് – 20
മുംബൈക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു എന്നിവര്‍ ഓരോ വിക്കറ്റും നേടിയരുന്നു.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫേന്‍ റൂതര്‍ഫോഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു.
Content Highlight: IPL 2025: Hardik Pandya In Record Achievement In IPL As Captain