Sports News
80ാം തവണയും രോഹിത്തിന് നാണക്കേട്; എങ്ങനെ സാധിക്കുന്നു...!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 29, 05:05 pm
Saturday, 29th March 2025, 10:35 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നിലവില്‍ ബാറ്റിങ് അവസാനിപ്പിച്ച ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുഹമ്മദ് സിറാജിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ഡാക്കിയാണ് ഗുജറാത്ത് തുടങ്ങിയത്.

നാല് പന്തില്‍ നിന്ന് രണ്ട് ഫോര്‍ അടക്കം എട്ട് റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ ഇതിന് പുറമെ ഒരു മോശം റെക്കോഡും രോഹിത്തിന് വന്നുചേര്‍ന്നിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 80ാം തവണയാണ് രോഹിത് സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്നത്.

മത്സരത്തിലെ നാലാം ഓവറില്‍ റിയാന്‍ റിക്കല്‍ട്ടനെ പുറത്താക്കി ആറ് റണ്‍സിന് പുറത്താക്കി സിറാജ് രണ്ടാം വിക്കറ്റും നേടി. നിലവില്‍ 21 പന്തില്‍ 24 റണ്‍സ് നേടി തിലക് വര്‍മയും 9 പന്തില്‍ 12 റണ്‍സ് നേടിയ സൂര്യരുമാര്‍ യാദവുമാണ് ക്രീസിലുള്ളത്.

ഗുജറാത്തിന് വേണ്ടി മിന്നും പ്രടകനം കാഴ്ചവെച്ചത് ഓപ്പണര്‍ സായി സുദര്‍ശനാണ് 41 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. ട്രെന്റ് ബോള്‍ട്ടിനിന്റെ എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗല്ലിനെയാണ് ഗുജറാത്തിന് ആദ്യ നഷ്ടപ്പെട്ടത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന്റെ കയ്യിലാകുകയായിരുന്നു.

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ജോസ് ബട്‌ലര്‍ 24 പന്തില്‍ 39 റണ്‍സുമായി പുറത്തായപ്പോള്‍ 18 റണ്‍സ് നേടിയ ഷര്‍ഫേന്‍ റൂതര്‍ഫോഡിനല്ലാതെ മറ്റാര്‍ക്കും റണ്‍സ് ഉയര്‍ത്താന്‍ സാധിച്ചില്ല.
മുംബൈക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു എന്നിവര്‍ ഓരോ വിക്കറ്റും നേടിയരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫേന്‍ റൂതര്‍ഫോഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു.

Content Highlight: IPL: Rohit Sharma dismissed in single digits In 80th time in IPL history