ചെന്നൈ: ക്രിക്കറ്റ് കമന്ററിയ്ക്കിടെ താനും ബ്രാഹ്‌മണനാണെന്ന സുരേഷ് റെയ്‌നയുടെ പരാമര്‍ശം വിവാദത്തില്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിനിടെയായിരുന്നു റെയ്‌നയുടെ പരാമര്‍ശം.
ദക്ഷിണേന്ത്യന്‍ സംസ്‌കാരവുമായി എങ്ങനെയാണ് പെട്ടെന്ന് ഇഴുകിച്ചേര്‍ന്നതെന്നായിരുന്നു റെയ്‌നയോട് സഹ കമന്റേറ്ററുടെ ചോദ്യം. ഇതിന് മറുപടി പറയവെയാണ് താനും ബ്രഹ്‌മാണനാണെന്ന് റെയ്‌ന പറഞ്ഞത്.
‘എനിക്ക് തോന്നുന്നു ഇതെല്ലാം പറ്റുന്നത് ഞാനും ബ്രാഹ്‌മണനായതുകൊണ്ടാണെന്ന്. 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നുണ്ട്. ഈ സംസ്‌കാരത്തെ ഞാനിഷ്ടപ്പെടുന്നു,’ എന്നായിരുന്നു റെയ്‌നയുടെ പരാമര്‍ശം.
എന്നാല്‍ ചെന്നൈ സംസ്‌കാരത്തെക്കുറിച്ച് റെയ്‌നയ്ക്ക് ഒന്നുമറിയാത്തതിനാലാണ് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്.
റെയ്‌നയുടെ പ്രതികരണം നാണക്കേടുണ്ടാക്കുന്നത് എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.
Brazen. Ugh. https://t.co/WwTjLgreCw
— Shri (@shrishrishrii) July 19, 2021
ഐ.പി.എല്‍. ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ് റെയ്‌ന കളിക്കുന്നത്.
@ImRaina you should be ashamed yourself.
It seems that you have never experienced real Chennai culture though you have been playing many years for Chennai team. https://t.co/ZICLRr0ZLh
— Suresh (@suresh010690) July 19, 2021
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Suresh Raina called out for ‘Brahmin’ comment during TNPL commentary