മലയാളത്തിലെ ഹാസ്യനടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്താണ് ഗിന്നസ് പക്രു ശ്രദ്ധേയനായത്. ചിത്രത്തിലെ വേഷത്തിന് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. 2013ൽ പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിക്കപ്പെട്ടു.
ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെയാണ് ഗിന്നസ് പക്രു ഏറ്റുവാങ്ങിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി.
ഇപ്പോൾ നടനാകുന്നതിനേക്കാൾ ആഗ്രഹം തനിക്ക് സംവിധായകനാകാനായിരുന്നു ആഗ്രഹമെന്ന് പക്രു പറയുന്നു.
സിനിമാരംഗത്ത് നിന്ന് ഇഷ്ടപ്പെട്ട വിഷയങ്ങളും കൂടി ചെയ്യാനുള്ള താത്പര്യം തനിക്ക് ഉണ്ടെന്ന് പറയുകയാണ് പക്രു. അത് ടിനി ടോമിന് അറിയാമെന്നും സ്കിറ്റുകൾ ചെയ്യുന്ന സമയത്ത് സംവിധാനത്തെക്കുറിച്ചൊക്കെ സംസാരിക്കുമെന്നും പക്രു പറയുന്നു.
സ്കിറ്റുകൾ ചെയ്യുന്ന സമയത്ത് സ്കിറ്റുകൾക്കകത്തുള്ള കാര്യങ്ങളും സംവിധാനവും സംസാരിക്കുമെന്നും തമാശകൾ പറയുന്ന സമയത്ത് ടിനി ടോം തന്നോട് സംവിധാനം ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അപ്പോഴൊന്നും താൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പക്രു പറഞ്ഞു.
സ്പെഷ്യൽ ഷോകളൊക്കെ താനും ടിനി ടോമും ചെയ്യാറുണ്ടെന്നും ഏത് ഫെസ്റ്റിവൽ ആയാലും തങ്ങളുടെ ഒരു സ്പെഷ്യൽ കാണുമെന്നും അതൊക്കെ തങ്ങൾ തന്നെ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കുന്നതാണെന്നും പക്രു കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.
‘ഈ രംഗത്തുനിൽക്കുമ്പോൾ അതിനകത്തുനിന്നിട്ട് നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും കൂടി ചെയ്യാനുള്ള താത്പര്യം എനിക്കുണ്ട്. എനിക്ക് അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ആഗ്രഹം സംവിധാനം ചെയ്യാനാണ്. പ്രത്യേകിച്ച് കുട്ടിക്കാലത്തൊക്കെ അങ്ങനെയായിരുന്നു. അതു ടിനിക്കൊക്കെ അറിയാം.
കാരണം ഞങ്ങൾ സ്കിറ്റുകളൊക്കെ ചെയ്യുന്ന സമയത്ത് സ്കിറ്റുകൾക്കകത്തുള്ള കാര്യങ്ങളും സംവിധാനവും സംസാരിക്കും. അതുപോലെ കൂട്ടുകാരായിട്ടൊക്കെ ചില തമാശകൾ പറയുന്ന സമയത്ത് ടിനി പറഞ്ഞിട്ടുണ്ട് ‘എടാ നീ സംവിധാനം ചെയ്യും കേട്ടോ, നീ പടം ചെയ്യൂ’ എന്ന്. ആ സമയത്ത് ഒന്നും ഞാൻ അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല.
സ്പെഷ്യൽ ഷോകളൊക്കെ ഞങ്ങളൊന്നിച്ച് ഏതെങ്കിലും ചാനലിൽ വരും. എന്തെങ്കിലും ഫെസ്റ്റിവൽ ഉണ്ടോ ആ സമയത്ത് ഞങ്ങളുടെ ഒരു സ്പെഷ്യൽ അല്ലെങ്കിൽ എന്തെങ്കിലും ഒരു സംഭവം കാണും. അപ്പോൾ അതെല്ലാം ഞങ്ങൾ തന്നെ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കുന്നതാണ്,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: I prefer directing to acting says Guinness Pakru