തിരുവനന്തപുരം: വിഷു കൈനീട്ടവിതരണം തുടരുമെന്ന് സുരേഷ് ഗോപി. ഇനിയും ഒരാഴ്ച്ചവരെ നീളുമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. മെയ് ഒന്നാം തിയതി അമ്മ അസോസിയേഷന്റെ വനിതാ സംഗമം നടക്കുന്നുണ്ട്. അവിടേയും വിഷു കൈനീട്ടം നല്‍കും. ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഇവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. താനിത് ദൈവീകമായി ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നെന്നും ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നതെന്നും വിഷുവാരം ആഘോഷിക്കാം എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കി. എന്റെ ലെറ്റര്‍ ഹെഡില്‍ തന്നെ അപേക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്, സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദം ആയത്.