എമ്പുരാനെതിരെ വരുന്ന ഹേറ്റ് ക്യാമ്പയിനുകളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായ സുജിത് വാസുദേവ്. ഒരു ഹേറ്റ് ക്യാമ്പയിനും എമ്പുരാനെ ബാധിക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് സുജിത് പറഞ്ഞു.
അത്തരം ക്യാമ്പയിനുകള്‍ സിനിമയെ ബാധിക്കരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും സുജിത് പറഞ്ഞു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതുപോലെയുള്ള ചില ക്യാമ്പയിനുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു സുജിത്തിന്റെ മറുപടി.
‘ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതുപോലുള്ള കാമ്പയിനുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അതിനെ നമ്മള്‍ എങ്ങനെ നേരിടാനാണ്.
ഇതൊക്കെ ഒരു ഹേറ്റ് ക്യാമ്പനിയിന്‍ ആയിരിക്കാം. അല്ലായിരിക്കാം. അതിന്റെയൊക്കെ സത്യാവസ്ഥ കണ്ടുപിടിച്ചാലേ പറയാന്‍ പറ്റൂ. ഞാന്‍ അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആളല്ല.
ഹേറ്റ് ക്യാമ്പയിനൊന്നും എമ്പുരാനെ ബാധിക്കുമെന്ന് തോന്നിയിട്ടില്ല. ബാധിക്കാതെ ഇരിക്കട്ടെ എന്നാണ് ആഗ്രഹം. ഒരു നെഗറ്റീവ് ഇംപാക്ട് വന്നതിന് ശേഷമുള്ള കുറച്ച് കാഴ്ചക്കാരുണ്ടായിട്ടുണ്ട്.
അവരില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടുകളും ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമായി കിട്ടിയ മെസ്സേജുകളും ഉണ്ട്.
ഒരുപാട് നെഗറ്റീവ് റിവ്യൂ കേട്ടാണ് സിനിമയ്ക്ക് പോയതെന്നും അത്തരം നെഗറ്റീവൊന്നും സിനിമയില്‍ ഇല്ലെന്നുമാണ് അവര്‍ പറഞ്ഞത്. പിന്നെ ആരാണ് ഇത്തരം കമന്റുകള്‍ ഇടുന്നത് എന്നതാണ്.
പിന്നെ എക്‌സ്‌പെക്ടേഷന്‍ ലെവല്‍ ആണ് ഇതിന്റെ ഒരു പ്രധാന ഘടകം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന്റെ മേക്കേഴ്‌സ് ആരും സിനിമയെ കുറിച്ച് ഒരു അവകാശവാദവും എവിടേയും നടത്തിയിട്ടില്ല. ഈ പടത്തില്‍ ഇന്ന രീതിയിലുള്ള പൊളിറ്റിക്കല്‍ ആസ്‌പെക്ട് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല,’ സുജിത് പറഞ്ഞു.
എല്ലാവരേയും തൃപ്തിപ്പെടുത്തി ആര്‍ക്കും സിനിമ ചെയ്യാനാവില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണമെന്നും സുജിത് വാസുദേവ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ ഒരു സിനിമ നമ്മള്‍ ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിവെച്ച് ഒരു സിനിമയും പറയാന്‍ പറ്റില്ല. പലര്‍ക്കും പലപൊളിറ്റിക്കല്‍ ആശയങ്ങളുണ്ടാകും. നമ്മുടെ ഇന്ത്യ എങ്ങനെ ആയിരിക്കണം , കേരളം എങ്ങനെ ആയിരിക്കണം, അതിന്റെ രാഷ്ട്രീയ തലം എങ്ങനെ ആയിരിക്കണമെന്ന ഒരു വിഷന്‍ നമുക്കുണ്ടാകും.
ആ വിഷന്‍ പറയാന്‍ പറ്റിയ മീഡിയ ആണ് സിനിമ. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുക സ്വാഭാവികം. ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരു സിനിമയും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇത്തരം കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് റെസ്ട്രിക്ട് ചെയ്യുന്നതിനോടും യോജിപ്പിച്ചില്ല. പറയേണ്ട കാര്യങ്ങള്‍ പറയണം. അത് ആളുകള്‍ എങ്ങനെ എടുക്കുമെന്നത് ആളുകളുടെ ആ സമയത്തെ പെര്‍സ്‌പെക്ടീവാണ്.
വിരലില്ലെണ്ണാവുന്ന ചില ചിന്താഗതിയുള്ള ആള്‍ക്കാള്‍ക്ക് വേണ്ടി ഒരു സിനിമയുടെ ആശയം മാറ്റുക എന്നത് ഒട്ടും പ്രാവര്‍ത്തികമല്ല,’ സുജിത് പറഞ്ഞു.
Content Highlight: Cinematographer Sujith Vasudev About Campaign Against Empuraan