തൃശൂര്‍: നിയസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപി.
തനിക്ക് വോട്ട് നല്‍കിയവര്‍ക്കും നല്‍കാത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും താന്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതൊരു മത്സരവും ഒരു പാഠമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ എഴുതി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറയത്തക്ക നേട്ടങ്ങളൊന്നും എന്‍.ഡി.എയ്ക്ക് അവകാശപ്പെടാനില്ലെങ്കിലും അവര്‍ക്ക് ആശ്വാസം ആയത് തൃശൂര്‍ മണ്ഡലം മാത്രമായിരുന്നു. അഞ്ചു മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നണിക്ക് ഇത്തവണ വോട്ടുനില വര്‍ദ്ധിപ്പിക്കാനായത്. അതില്‍ പകുതിയില്‍ കൂടുതല്‍ വോട്ടും ലഭിച്ചിരിക്കുന്നത് തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ്.
സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയിരുന്നത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ലീഡ് നിലനിര്‍ത്തിപ്പോകാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നെങ്കിലും അവസാന റൗണ്ടുകളെത്തും തോറും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക