ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 25 റണ്‍സിനാണ് തോല്‍വി ഏറ്റു വാങ്ങിയത്. നീണ്ട 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പരമ്പരയിലെ ഒരു മത്സരം പോലും വിജയിക്കാതെ ഹോം സീരീസില്‍ പരാജയപ്പെടുന്നത്. ഇതോടെ കനത്ത വിമര്‍ശനങ്ങളുമായി ഒരുപാട് മുന്‍ താരങ്ങളും ആരാധകരും ഇന്ത്യക്കെതിരെ സംസാരിച്ചിരുന്നു.
ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റതോടെ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തിലും ഇപ്പോള്‍ സ്വന്തം മണ്ണില്‍ കിവീസിനെതിരെയുള്ള ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങി. ഇതോടെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ച് സംസാരിച്ച് സംസാരിക്കുതയാണ്.
തുടരെയുള്ള ഇന്ത്യയുടെ പരാജയത്തില്‍ മുഖ്യ പരിശീലകനായ ഗംഭീറിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
‘പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ എന്താണ് ചെയ്തതെന്ന് കാണിക്കാന്‍ ഫലങ്ങള്‍ മതിയാകും. വളരെക്കാലമായി ശ്രീലങ്കയില്‍ ഏകദിന പരമ്പര നഷ്ടമായി. ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ നിന്ന് ഞങ്ങളെ അപമാനിച്ചു. ഇതെല്ലാം വലിയ നഷ്ടമാണ്. ഗൗതം ഗംഭീറിനെ വിലയിരുത്താന്‍ ഈ ഫലങ്ങള്‍ മതിയാകും,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനം
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യ വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നിലവില്‍ ഓസ്ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്ട്രേലിയക്കാകട്ടെ 62.50 ശതമാനവും. എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. ഇതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും കാലിടറി വീണു.