മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലെത്തിയത്. പത്മരാജന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മമ്മൂട്ടിയും റഹ്‌മാനുമായിരുന്നു നായകന്മാരായി എത്തിയത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലെത്തിയത്. പത്മരാജന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മമ്മൂട്ടിയും റഹ്‌മാനുമായിരുന്നു നായകന്മാരായി എത്തിയത്.
നമ്മള്‍ വളരെ ആത്മാര്‍ത്ഥയോടെ ചെയ്യുന്ന സിനിമകള്‍ കൂടുതല്‍ ആളുകളിലേക്ക് റീച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന എക്‌സ്‌മെന്റ് വളരെ വ്യത്യസ്തമാകുമെന്ന് പറയുകയാണ് സുഹാസിനി. തന്റെ ഏറ്റവും പുതിയ വെബ് സീരീസായ ജയ് മഹേന്ദ്രന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടി.
‘നമ്മള്‍ വളരെ ആത്മാര്‍ത്ഥമായാകും ഓരോ സിനിമകളും ചെയ്യുന്നത്. അത് കൂടുതല്‍ ആളുകളിലേക്ക് റീച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന എക്‌സ്‌മെന്റ് വളരെ വ്യത്യസ്തമാകും. കൂടെവിടെ എന്ന സിനിമ നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. അതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. കാരണം നിങ്ങളൊക്കെ മലയാളികളാണ്.
അതുകൊണ്ട് കൂടെവിടെ എന്ന സിനിമ തീര്‍ച്ചയായും കണ്ടിട്ടുണ്ടാകും. ആ സിനിമയിലൂടെ മമ്മൂട്ടിയുടെയും റഹ്‌മാന്റെയുമൊക്കെ ഫാനായിട്ടുണ്ടാകും. എന്നാല്‍ ആ സിനിമ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മുകളില്‍ പോയാല്‍ അത് വളരെ എക്‌സൈറ്റിങ്ങായിരിക്കും. ഞാന്‍ അതിന് ഒരു ഉദാഹരണം പറഞ്ഞു തരാം.
ആറ് മാസം മുമ്പ് ഞാന്‍ ബാങ്കോക്കില്‍ പോയിരുന്നു. അപ്പോള്‍ ഒരു പഞ്ചാബിക്കാരിയെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടു. അവളും അവളുടെ ഭര്‍ത്താവും ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ എന്നെ തിരിച്ചറിഞ്ഞു. എന്റെ അടുത്തേക്ക് വന്നിട്ട് ആ പെണ്‍കുട്ടി ഒരു സെല്‍ഫി എടുത്തോട്ടേയെന്ന് ചോദിച്ചു. അങ്ങനെ സെല്‍ഫിയെടുത്തു.
അവള്‍ ഹിന്ദിയിലാണ് എന്നോട് സംസാരിച്ചത്. നിങ്ങള്‍ സൗത്തിലെ നടിയല്ലേ, ഞാന്‍ നിങ്ങളുടെ സിനിമ കണ്ടിട്ടുണ്ട് എന്നായിരുന്നു അവള്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ അവളോട് കുട്ടി എവിടെ നിന്നാണെന്ന് ചോദിച്ചു.
പാക്കിസ്ഥാനില്‍ നിന്നാണ് എന്നായിരുന്നു അവളുടെ മറുപടി. നമ്മുടെ റീച്ച് അവിടെ വരെയൊക്കെ പോയി, അതാണ് ആ സംഭവത്തില്‍ നിന്ന് മനസിലാക്കേണ്ടത്,’ സുഹാസിനി പറഞ്ഞു.
Content Highlight: Suhasini Talks About Indian Movie’s Reach