ഉദ്ധാരണക്കുറവില്‍ വിഷമിക്കുകയാണോ ? എങ്കില്‍ മെഡിറ്ററേനിയന്‍ പഥ്യത്തെ കുറിച്ച് നിങ്ങളറിയേണ്ടതുണ്ട്
Daily News
ഉദ്ധാരണക്കുറവില്‍ വിഷമിക്കുകയാണോ ? എങ്കില്‍ മെഡിറ്ററേനിയന്‍ പഥ്യത്തെ കുറിച്ച് നിങ്ങളറിയേണ്ടതുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2014, 11:13 pm

meditaranian dietഉദ്ധാരണക്കുറവില്‍ വിഷമിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഏറെയാണ്. പക്ഷെ മെഡിറ്ററേനിയന്‍ പഥ്യമനുസരിച്ചുള്ള ആഹാര രീതി ഈ അപകടസാധ്യത കുറക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാസ്ത, ഒലീവ് ഓയില്‍, അണ്ടിപ്പരിപ്പ് തുടങ്ങിയവ ദിവസേന കഴിക്കുന്നു എന്നതാണ് മെഡിറ്ററേനിയന്‍ ആഹാര രീതിയുടെ പ്രത്യേകത.

“ഉദ്ധാരണക്കുറവില്‍ കഷ്ടപ്പെടുന്ന രോഗികളില്‍ ഉണ്ടായേക്കാവുന്ന ഹൃദയാഘാതത്തിന്റെ സാധ്യത കുറക്കാന്‍ മെഡിറ്ററേനിയന്‍ ആഹാര രീതിയിലൂടെ സാധിക്കുമെന്ന് ഞങ്ങളുടെ പഠനങ്ങള്‍ പറയുന്നു.” ഗ്രീസിലെ ഡോക്ടര്‍ അതാനസിയോസ് ഏഞ്ചലിസ് പറയുന്നു.

നല്ല ആഹാര രീതി പിന്തുടരാത്ത ഉദ്ധാരണക്കുറവനുഭവിക്കുന്ന രോഗികളില്‍ ഹൃദ്രോഗത്തിനും, ധമനിവിഷയമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്.

“ഉദ്ധാരണക്കുറവ് പ്രായമാകുന്നതിന്റെ ലക്ഷണമല്ല, ധമനീ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളുടെ അടയാളമാണ് ഈ പ്രശ്‌നം. ഉദ്ധാരമക്കുറവനുഭവപ്പെടുന്ന 80 ശതമാനം ആളുകളിലും ധമനീ സംബന്ധമായ പ്രശ്‌നങ്ങളാണ് കാരണമായി വരുന്നത്. ഇത് രോഗിയില്‍ വര്‍ധിച്ച ഹൃദയാഘാത സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണ്. ” ഏഞ്ചലിസ് പറയുന്നു.

ഗ്രീസിലെ ഹിപ്പോക്രേഷന്‍ ആശുപത്രിയിലാണ് ഏകദേശം 56 വയസ്സ് വരെ പ്രായമായ ഉദ്ധാരണക്കുറവുള്ള 75 പേരില്‍ പഠനം നടത്തിയത്.

മെഡിറ്ററേനിയന്‍ ആഹാര രീതി പിന്തുടരാത്തവരില്‍ വര്‍ധിച്ച ഹൃദ്‌രോഗ ഹൃദയാഘാത സാധ്യത പഠനത്തില്‍ കണ്ടെത്തുകയും ചെയ്തു.

പഠന റിപ്പോര്‍ട്ട് നടന്നുകൊണ്ടിരിക്കുന്ന വിയന്നയിലെ യൂറോപ്യന്‍ അസേസിയേഷന്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ഇമേജിംഗിന്റെ വാര്‍ഷിക യോഗമായ യൂറോഎക്കോ ഇമേജിങ് 2014 ല്‍ അവതരിപ്പിക്കപ്പെട്ടു