IPL
സെവാഗും പത്താനും കൈവെച്ച റെക്കോഡില്‍ പൂരന്റെ താണ്ഡവം; വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് സ്പിന്നര്‍മാര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 12:48 pm
Tuesday, 8th April 2025, 6:18 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു.

നിലവില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലഖ്‌നൗ നേടിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വണ്‍ ഡൗണായി ഇറങ്ങിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്.

മാര്‍ഷ് 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആന്ദ്രെ റസലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ കയ്യിലാകുകയായിരുന്നു താരം. നിക്കോളാസ് പൂരന്‍ 36 പന്തില്‍ നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 87 റണ്‍സും നേടി തിളങ്ങി.

ഇതോടെ സീസണിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 72 ആവറേജില്‍ 288 റണ്‍സും 225 സ്‌ട്രൈക്ക് റേറ്റും നേടാന്‍ പൂരന് സാധിച്ചു. മാത്രമല്ല 24 സിക്‌സും 25 ഫോറും ഉള്‍പ്പെടെ മൂന്ന് അര്‍ധസെഞ്ച്വറിയും പൂരന്‍ സ്വന്തമാക്കി.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലിന്റെ ഒരു എഡിഷനില്‍ സ്പിന്നര്‍ക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമാകാനാണ് പൂരന് സാധിച്ചത് (മിനിമം 50പന്ത്). 2011 വിരേന്ദര്‍ സെവാഗ് കൈവെച്ച റെക്കോഡ് ലിസ്റ്റിലെ തലപ്പത്ത് വിന്‍ഡീസ് താരത്തിന്റെ ആധിപത്യമാണ്.

ഐ.പി.എല്ലിന്റെ ഒരു എഡിഷനില്‍ സ്പിന്നര്‍ക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം, സ്‌ട്രൈക്ക് റേറ്റ്, വര്‍ഷം

നിക്കോളാസ് പൂരന്‍ – 290 – 2025

ക്രുണാല്‍ പാണ്ഡ്യ – 253 – 2016

അഭിഷേക് ശര്‍മ – 235 – 2024

യൂസഫ് പത്താന്‍ – 214 – 2008

വിരേന്ദര്‍ സെവാഗ് – 212 – 2011

മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും നല്‍കിയത്. മാര്‍ക്രം 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയിരുന്നു. ഹര്‍ഷിത് റാണയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്. 2.3 ഓവറില്‍ ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെയാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ആകാശ് ദീപിനാണ് വിക്കറ്റ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, സ്‌പെന്‍സര്‍ ജോണ്‍സന്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി

 

Content Highlight: IPL 2025: Nichols Pooran In Great Record Achievement Against Spinners In IPL