'ഇസ്‌ലാമിക അധിനിവേശക്കാരുടെ പ്രത്യയശാസ്ത്രവും ബ്രിട്ടീഷുകാരുടെ ചിന്തയും ഒന്നായിരുന്നു'; വിഭജന സമയത്ത് അനുഭവിച്ച ദുരിതങ്ങള്‍ മറക്കാന്‍ പാടില്ലെന്ന് മോഹന്‍ ഭാഗവത്
national news
'ഇസ്‌ലാമിക അധിനിവേശക്കാരുടെ പ്രത്യയശാസ്ത്രവും ബ്രിട്ടീഷുകാരുടെ ചിന്തയും ഒന്നായിരുന്നു'; വിഭജന സമയത്ത് അനുഭവിച്ച ദുരിതങ്ങള്‍ മറക്കാന്‍ പാടില്ലെന്ന് മോഹന്‍ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 7:29 am

നോയിഡ: ലോകത്തിന് നന്മ ചെയ്യാന്‍ ഹിന്ദു സമൂഹം പ്രാപ്തമാകണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.

ചരിത്രം വായിച്ച് അതിന്റെ സത്യം ഉള്‍ക്കൊള്ളണമെന്നും വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച ദുരിതങ്ങള്‍ മറക്കാന്‍ പാടില്ലെന്നും ഭാഗവത് പറഞ്ഞു.

‘ഇന്ത്യയുടെ പ്രത്യയശാസ്ത്രം എല്ലാവരേയും ഒപ്പം കൊണ്ടുപോകുക എന്നതാണ്. സ്വയം ശരിയെന്നും മറ്റുള്ളവര്‍ തെറ്റും കരുതുന്ന ഒരു പ്രത്യയശാസ്ത്രമല്ല ഇത്.

ഇസ്‌ലാമിക അധിനിവേശക്കാരുടെ പ്രത്യയശാസ്ത്രവും ബ്രിട്ടീഷുകാരുടെ ചിന്തയും ഒന്നായിരുന്നെന്നും ഭാഗവത് ആരോപിച്ചു.

എന്നാല്‍, ഇസ്‌ലാമിക അധിനിവേശക്കാരുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരെ തെറ്റായി കണക്കാക്കുകയും തങ്ങളെ മാത്രം ശരിയും പരിഗണിക്കുകയും ചെയ്യുക എന്നതായിരുന്നു. ബ്രിട്ടീഷുകാരുടെ ചിന്തയും ഇതുതന്നെയായിരുന്നു. മുന്‍കാലങ്ങളിലെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം ഇതായിരുന്നു,” ഭാഗവത് ആരോപിച്ചു.

വ്യാഴാഴ്ച നോയിഡയില്‍ കൃഷ്ണാനന്ദ് സാഗറിന്റെ ‘ഇന്ത്യയുടെ വിഭജനത്തിന്റെ സാക്ഷികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: “Suffering During Partition Should Not Be Forgotten”: RSS Chief Mohan Bhagwat