Advertisement
Sudani from Nigeria
''കളിപ്പിരാന്ത് തലയ്ക്ക് പിടിച്ചോര്‍ക്ക് മാത്രല്ല എല്ലാര്‍ക്കും ഈ സുഡാനിയെ ഇഷ്ടാവും'' ; പ്രേക്ഷകരുടെ ആദ്യ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 23, 10:01 am
Friday, 23rd March 2018, 3:31 pm

കൊച്ചി: സൗബിന്‍ നായകനാകനായി ഇന്ന് തിയേറ്ററുകളില്‍ എത്തിയ സുഡാനി ഫ്രം നൈജീരിയുടെ ആദ്യ പ്രദര്‍ശനം കഴിയെ ചിത്രത്തിന് മികച്ച പ്രതികരണം. ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് ആയി സൗബിന്‍ എത്തുന്ന ചിത്രത്തില്‍ മലപ്പുറത്തെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരയയില്‍ നിന്നു മലപ്പുറത്ത് എത്തുന്ന സുഡാനിയായി സാമുവല്‍ റോബിന്‍സണ്‍ അഭിനയിക്കുന്നു.

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു ഖാലിദ് തന്നെയാണ് ഛയാഗ്രഹണം. മുഹ്സിന്‍ പരാരിയും സക്കരിയയുമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നല്ല കിടിലന്‍ മലപ്പുറം സ്ലാങ്ങില്‍ ഹൃദയത്തില്‍ തൊടുന്ന സിനിമ എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം. 2018 ല്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയാണെന്നാണ് പാലക്കാടുകാരനായ സുജിന്‍ പറഞ്ഞത് കളിപ്പിരാന്ത് തലയ്ക്കു പിടിച്ചവര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപെടും തീര്‍ച്ച എന്നും സുജിന്‍ പറയുന്നു

ചില പ്രേക്ഷക പ്രതികരണങ്ങള്‍ കാണാം