ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് അംഗസംഖ്യ കൂടുന്നു; പിന്തുണക്കാന്‍ തീരുമാനിച്ച് എസ്.പിയും
national news
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് അംഗസംഖ്യ കൂടുന്നു; പിന്തുണക്കാന്‍ തീരുമാനിച്ച് എസ്.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 9:58 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും. എസ്.പി നേതാവ് അബു അസിം ആസ്മിയാണ് ഇക്കാര്യം അറിയിച്ചത്.

അഖിലേഷ് യാദവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സഖ്യത്തെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിച്ചതെന്ന് അബു ആസ്മി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയ ശേഷം ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് കത്ത് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ശക്തി പ്രകടിപ്പിച്ച് മൂന്ന് പാര്‍ട്ടികളുടയെും എം.എല്‍.എമാരെ മുംബൈ ഗ്രാന്റ് ഹയാട്ട് ഹോട്ടലില്‍ അണിനിരത്തിയതിന് പിന്നാലെയാണ് സഖ്യത്തിന് സന്തോഷം പകരുന്ന വാര്‍ത്തയുമായി എസ്.പി രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അബു അസിം ആസ്മിയെക്കൂടാതെ റയിസ് ഖസം ഷെയ്ഖ്, ആര്‍.എസ്.പി- രത്നാകര്‍ മണിക് റാവു ഗുട്ടേ എന്നീ എം.എല്‍.എമാരാണ് സമാജ് വാദിക്കുള്ളത്. പാര്‍ട്ടി ഇതുവരെ സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ