കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് ടീമിനെ തോല്‍പിച്ചത്. ഇതിഹാസ താരമായ ജുലന്‍ ഗോസ്വാമിയുടെ അവസാന മത്സരം ഈ പരമ്പരയിലായിരുന്നു.
എന്നാല്‍ അവരുടെ അവസാന മത്സരത്തിനേക്കാളുപരി ദീപ്തി ശര്‍മയുടെ മങ്കാദിങ്ങിന്റെ പേരിലാണ് ആ മാച്ച് അറിയപ്പെടുക. ഇംഗ്ലീഷ് ബാറ്റര്‍ ഷാര്‍ലറ്റ് ഡീനിനെയായിരുന്നു ദീപ്തി മങ്കാദ് ചെയ്തത്.
ഇതിന് പിന്നാലെ ട്വിറ്ററില്‍ വമ്പന്‍ പോരുകള്‍ തന്നെ നടന്നിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജയിംസ് ആന്‍ഡേഴ്‌സണ്‍, സാം ബില്ലിങ്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് ദീപ്തിക്കെതിരെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനുമെതിരെ രംഗത്തെത്തിയവരില്‍ പ്രമുഖര്‍. എന്നാല്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയപ്പോള്‍ ട്വിറ്ററില്‍ വാക്‌പോരുകള്‍ കൊഴുത്തിരുന്നു.
ക്രിക്കറ്റില്‍ മങ്കാദിങ് ലീഗലാക്കിയതായിട്ടും ക്രിക്കറ്റിന്റെ സ്പിരിറ്റുമായി ബന്ധപ്പെട്ടതല്ല എന്നാണ് ദീപ്തിയെ എതിര്‍ക്കുന്നവരുടെ വാദം.
‘ഇതിനെ റണ്ണൗട്ടെന്ന് വിളിക്കാന്‍ പറ്റുമോ? ഒരിു മത്സരം അവസാനിപ്പിക്കാന്‍ ഏറ്റവും മോശപ്പെട്ട കാര്യം,’ ഇതായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്.
ഇതിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരമായ ദൊഡ്ഡ ഗണേഷ് ട്വീറ്റ് ചെയ്തിരുന്നു. ബൗള്‍ എഡ്ജ് എടുത്ത് ക്യാച്ചഔട്ടിന്റെ ക്രീസ് വിടാതെ ഇരുന്ന ബ്രോഡിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ബ്രോഡിന്റെ അച്ഛന്‍ അദ്ദേഹത്തെ ക്രിക്കറ്റ് നിയമങ്ങള്‍ പഠിപ്പിക്കണമെന്നാണ് അദ്ദേഹം ബ്രോഡിനെതിരെ ട്വീറ്റ് ചെയ്തിരുന്നത്.
എന്നാല്‍ ഇതിന് മറുപടിയുമായി ബ്രോഡ് വീണ്ടും വന്നിട്ടുണ്ട്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ കൂട്ടുപിടിച്ചാണ് ബ്രോഡ് തന്റെ ഭാഗം ക്ലിയറാക്കുന്നത്.
സച്ചിന്‍ ഒരു മത്സരത്തില്‍ എഡ്‌ജെടുത്തിട്ടും ക്രീസ് വിടാത്ത വീഡിയോ പങ്കുവെച്ചുകണ്ടായിരുന്നു അദ്ദേഹം റിപ്ലൈ നല്‍കിയത്.
ഇതിന് മറുപടിയുമായി സച്ചിന്റെ ആരാധകരും ഇന്ത്യന്‍ ഫാന്‍സും ട്വിറ്ററില്‍ ബ്രോഡിനെ പൊങ്കാല ഇടുന്ന തിരക്കിലാണ്. ഈ പോര് ഒരു കണക്കിന് പോകുന്ന ലക്ഷണമല്ല നിലവില്‍ ട്വിറ്ററിലുള്ളത്.
‘പന്ത് ഫസ്റ്റ് സ്ലിപ്പിലേക്ക് പോയിട്ടും ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ക്രീസില്‍ നില്‍ക്കുന്നതും ഭയങ്കരമാണ്. ഒരു റണ്‍ ഔട്ട് അല്ല. മാച്ച് റഫറി ക്രിസ് ബ്രോഡ് തന്റെ മകനെ ക്രിക്കറ്റ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ ഊഹിക്കുന്നു,’ ഇതായിരുന്നു ദൊഡ്ഡ ഗണേഷ് ബ്രോഡിനെതിരെ ട്വീറ്റ് ചെയ്തത്.
https://t.co/1qiw9zssF5 I repeat. & have 1,000 examples- but Sachin Tendulkar was classed as “Lucky” for nicking it & not walking here.
Thank you