Advertisement
world
ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പോണ്‍താരത്തെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 12, 07:44 am
Thursday, 12th July 2018, 1:14 pm

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രേമബന്ധത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്ന അഡള്‍ട്ട് ഫിലിം താരം സ്റ്റെഫനി ക്ലിഫോര്‍ഡിനെ അറസ്റ്റ് ചെയ്തു. നടിയുടെ അഭിഭാഷകനാണ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്.

സ്ട്രിപ്പറായി ജോലി ചെയ്യുന്ന സ്‌റ്റെഫനിയെ ഒഹിയോവിലുള്ള ക്ലബ്ബില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യവെ കസ്റ്റമറെ ശരീരത്തില്‍ തൊടാന്‍ അനുവദിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഒഹിയോവിലുള്ള കമ്മ്യൂണിറ്റി ഡിഫന്‍സ് ആക്ട് നിയമപ്രകാരം സ്ട്രിപ്പറെ തൊടുന്നതിന് നിരോധനമുണ്ട്.

 

ക്ലിഫോര്‍ഡിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് നടിയുടെ അഭിഭാഷകനായ മൈക്കല്‍ അവെനാറ്റി പറഞ്ഞു. 2016ല്‍ ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സ്റ്റെഫനി വെളിപ്പെടുത്തിയിരുന്നത്.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ 130,000ലഭിച്ചെന്ന് സ്റ്റെഫനി പറഞ്ഞിരുന്നു. ട്രംപിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ പണം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.