national news
എസ്.എസ്.എല്‍.സി - ഹയര്‍ സെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 27, 04:41 am
Monday, 27th December 2021, 10:11 am

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31 നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ 29 വരെയാണ് പരീക്ഷ.

ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്.

എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയാണ് നടക്കുക. ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയാണ് നടക്കുക.

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയാണ്.
ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 21നാണ് മോഡല്‍ പരീക്ഷ അവസാനിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: SSLC -Higher secondary exam date announced