ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗവും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് ആണ് നേടിയത്. വിജയലക്ഷത്തിലെത്താന്‍ സണ്‍റൈസേഴ്‌സിന് 166 റണ്‍സ് ആണ് വേണ്ടത്. ആയുഷ് ബധോണി നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 47 റണ്‍സ് നേടിയിട്ടുണ്ട്. അഭിഷേക് ശര്‍മ ഒമ്പത് പന്തില്‍ നിന്ന് 18 റണ്‍സുമായും ട്രാവിസ് ഹെഡ് ഒമ്പത് പന്തില്‍ 26 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് ഓപ്പണര്‍ ഡി കോക്ക് പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തകര്‍പ്പന്‍ പന്തില്‍ ഡീപ് ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച ഡി കോക്കിനെ നിതീഷ് കുമാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു റണ്‍സ് നേടി ഗ്രീസില്‍ തുടര്‍ന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ സന്‍വീര്‍ സിങ്ങിന്റെ കയ്യിലെത്തിച്ച് രണ്ടാം വിക്കറ്റും ഭുവനേശ്വര്‍ കണ്ടെത്തി.
33 പന്തില്‍ നിന്ന് ഒരു സിക്‌സും ഒരു ഫോറും അടക്കം 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രാഹുലിനും ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാറ്റ് കമ്മിസിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ നടരാജന്റെ കയ്യില്‍ എത്തുകയായിരുന്നു രാഹുല്‍.
ഏറെ പ്രതീക്ഷ നല്‍കിയ ക്രുണാല്‍ പാണ്ഡ്യ രണ്ട് സിക്‌സര്‍ അടക്കം 21 പന്തില്‍ 24 റണ്‍സ് നേടിയിരിക്കെ കമ്മിന്‍സിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് നിക്കോളാസ് പൂരന്റെയും ആയുഷ് ബധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ്.
26 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സും അടക്കം 48 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. 184. 62 സ്‌ട്രൈക്ക് റേറ്റിലാണ് പൂരന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബധോണി 30 പന്തില്‍ നിന്ന് 9 ബൗണ്ടറി അടക്കം 55 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു.
A 99-run partnership between Nicholas Pooran and Ayush Badoni has propelled LSG to a respectable total despite a slow start against Hyderabad.