തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതായി സൂചനകള്‍.
ഈ വര്‍ഷം രഞ്ജിയില്‍ ശ്രീശാന്ത് കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കും. ടീമിന് നേട്ടമാണെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ പറഞ്ഞു. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ഏക കടമ്പ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
”ശ്രീശാന്തിന്റെ പ്രായം ഒന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിഗണിക്കുന്നില്ല. ശ്രീശാന്ത് ഒരു ഏക്‌സ്ട്രാ ഓര്‍ഡിനറി ബൗളറാണ്,” ശ്രീജിത്ത് പറഞ്ഞു.
ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. പിന്നീട് ബി.സി.സി.ഐ ഇത് ഏഴ് വര്‍ഷമായി ചുരുക്കിയിരുന്നു. ഈ സെപ്റ്റംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.