മലയാളത്തിലെ അറിയപ്പെടുന്ന സിനിമ സീരിയൽ നടനാണ് ബൈജു. 1982ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില സിനിമകളിൽ വില്ലൻ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. 300ലധികം ചിത്രത്തിൽ ബൈജു അഭിനയിച്ചിട്ടുണ്ട്.
കൂടുതലും സ്വഭാവ വേഷങ്ങളും ഹാസ്യ വേഷങ്ങളുമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻ പണം ബൈജുവിന് കരിയറിലെ വഴിത്തിരിവ് ലഭിച്ച ചിത്രമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ മുരുകൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ബൈജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് ബൈജു.
ധ്യാൻ ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഉഴപ്പൻ്റെ ആളായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ധ്യാൻ കാര്യങ്ങൾ സീരിയസ് ആയിട്ട് കാണുന്നില്ലെന്നും ബൈജു പറയുന്നു.
ഇൻ്റർവ്യൂവിലൊക്കെ മിടുക്കനാണെന്നും ധ്യാനിന്റെ ഇൻ്റർവ്യൂവിനൊക്കെ ഭയങ്കര മാർക്കറ്റിങ് ആണെന്നും ശ്രീനിവാസൻ്റെ വേറൊരു ലൈനാണെന്നും ബൈജു പറഞ്ഞു.
കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കണമെന്നല്ല താൻ പറയുന്നതെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്താൽ മുന്നോട്ടുള്ള കരിയറിൽ നന്നായിരിക്കുമെന്നും ബൈജു കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ബൈജു.
‘ധ്യാൻ ഇപ്പോൾ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ചൊരു ഉഴപ്പൻ്റെ ആളായിട്ടെനിക്ക് തോന്നിയിട്ടുണ്ട്. അവൻ്റെ ഒരു രീതി വെച്ചിട്ട് അവൻ കാര്യങ്ങൾ വലിയ സീരിയസ് ആയിട്ട് കാണുന്നില്ല. ഇൻ്റർവ്യൂവിലൊക്കെ മിടുക്കനാണ്. ധ്യാനിന്റെ ഇൻ്റർവ്യൂവിനൊക്കെ ഭയങ്കര മാർക്കറ്റ് ആണ്. ശ്രീനിയേട്ടൻ്റെ വേറൊരു ലൈനാണ്.
പക്ഷെ കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് എൻ്റെ ഒരു അഭിപ്രായം. ഇപ്പോൾ ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കണമെന്നല്ല ഞാൻ പറയുന്നത്. അഭിനയിക്കുന്ന ചില സാധനങ്ങളൊക്കെ കുറച്ച് വ്യത്യസ്തമായി ചെയ്താൽ മുന്നോട്ടുള്ള കരിയറിൽ നന്നായിരിക്കും,’ബൈജു പറയുന്നു.
Content Highlight: His interviews are a huge hit says Baiju