തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി ശക്തമായതോടെ കേരള ജനത ഒറ്റക്കെട്ടയി നില്‍ക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളുകളും പരിഹാസങ്ങളുമായി ശ്രീജിത്ത് പണിക്കര്‍.
മഴ ശക്തമായ കഴിഞ്ഞ ദിവസം മുതലാണ് ചാനല്‍ ചര്‍ച്ചകളില്‍ സമൂഹ്യ നിരീക്ഷകന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ ട്രോളുകളുമായി രംഗത്തെത്തയത്.
‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത്
പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.
രണ്ട് ദിവസം കൂടി ഇങ്ങനെ മഴ പെയ്താല്‍ വിഷജീവികളൊക്കെ സന്തോഷം കൂടി ചങ്ക് പൊട്ടി ചത്തു പോവുമല്ലോ എന്നായിരുന്നു ഇതിനെ വിമര്‍ശിച്ച് ഒരാള്‍ എഴുതിയത്.
പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമായതോടെ കൊവിഡ് കാലത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതുമായി മഴക്കെടുതിയെ താരതമ്യം ചെയ്തുള്ള ന്യായീകരണമായും പണിക്കര്‍ രംഗത്തെത്തി.
ഇതിന് മുമ്പും രാഷ്ട്രീയ വിമര്‍ശനമെന്ന പേരില്‍ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റുമായി ഇയാള്‍ രംഗത്തെത്തുകയും വിവാദമാകുകയും ചെയ്തിരുന്നു.
അതേസമയം, ശനിയാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാരായിരുന്നു. ദുരന്തബാധിത മേഖലയില്‍ നിന്നും മറ്റുമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സഹായമെത്തിക്കുന്നതിനും സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ രംഗത്തുണ്ട്.