Kerala News
തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍; സി.എ.ഇ റിപ്പോര്‍ട്ട് പുറത്തു വിട്ടത് സഭയോടുള്ള അനാദരവെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 19, 02:48 am
Thursday, 19th November 2020, 8:18 am

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന പരാതിയിന്‍മേലാണ് നടപടി. നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ എത്തിയത് സഭയോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.എല്‍.എമാര്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

അതീവ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നത് വരെ പുറത്തു വിടാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് ധനമന്ത്രി തന്നെ പുറത്തുവിട്ടത് സഭയോടുള്ള അനാദരവാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തിയ നടപടിക്കെതിരെ നേരത്തെ ഇ.ഡിയോട് എത്തിക്‌സ് കമ്മിറ്റി വിശദീകണം തേടിയിരുന്നു. വിഷയത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇ.ഡിയുടെ മറുപടി.

ഇ.ഡിയുടെ മറുപടി ലഭിക്കുന്നതിന് മുമ്പ് കത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ നിയമസഭാ സമിതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ