അജിത സഖാവിനൊപ്പം....
Daily News
അജിത സഖാവിനൊപ്പം....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2014, 3:53 pm

കുട്ടികള്‍ ആദ്യമായി കാണുകയാണു അജിതേച്ചിയെ അതിന്റെ കൗതുകമുണ്ട്.. ഈ ആളാണോ വിപ്ലവം സംഘടിപ്പിക്കാന്‍ പോയത്..? പോലീസിന്റെ നരനായാട്ടില്‍ പെട്ടത്… ജയിലിനുള്ളില്‍ കിടന്നത്…? അവര്‍ക്ക് അതിശയമാണു.. ഇങ്ങനെ ചിരിക്കുന്ന ഇങ്ങനെ സ്‌നേഹം തുളുമ്പ്ന്ന വര്‍ത്തമാനം പറയുന്ന ഈ ആള്‍… സൂര്യന്‍ എഴുതുന്നു…


k-ajitha-1


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


മഴപെയ്യുന്നൊരു പ്രഭാതത്തില്‍ അജിതേച്ചിയെ വിളിച്ചു. കോഴിക്കോട് ഉണ്ടെന്നും കാണണമെന്നും പറഞ്ഞപ്പോള്‍ ആള്‍ പറയുന്നു പന്ത്രണ്ട് മണിക്ക് ഫ്രീയാകും വരൂ.. വരൂ ന്ന്..
പന്ത്രണ്ട് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. കുറച്ച് കുട്ടികളെയും ഒപ്പം കുട്ടി..

വലിയൊരു ഇറക്കമിറങ്ങി അങ്ങിനെ അങ്ങിനെ ചെല്ലുമ്പോള്‍ അജിതേച്ചിയുടെ വീട്… വീടിന്റെ ഉമ്മറത്ത് ചിരിച്ച്. സ്വാഗതം ചെയ്ത് അജിതേച്ചി. അജിത സഖാവ്.

കുട്ടികള്‍ ആദ്യമായി കാണുകയാണു അജിതേച്ചിയെ അതിന്റെ കൗതുകമുണ്ട്.. ഈ ആളാണോ വിപ്ലവം സംഘടിപ്പിക്കാന്‍ പോയത്..? പോലീസിന്റെ നരനായാട്ടില്‍ പെട്ടത്… ജയിലിനുള്ളില്‍ കിടന്നത്…? അവര്‍ക്ക് അതിശയമാണു.. ഇങ്ങനെ ചിരിക്കുന്ന ഇങ്ങനെ സ്‌നേഹം തുളുമ്പ്ന്ന വര്‍ത്തമാനം പറയുന്ന ഈ ആള്‍…

ചിലര്‍ സംശയിച്ച് നോക്കുന്നുണ്ട്.. അവരെ നോക്കി അജിത സഖാവ് നിലാവ് പോലെ ഒരു ചിരിചിരിച്ചു..!

വരാനിരിക്കുന്ന നാളുകളില്‍ ഇവരുടെ കൈകള്‍ കൊണ്ടാണു കൊല ചെയ്യപ്പെടുന്നതില്‍ അങ്ങിനെയാവട്ടെ… ജീവിതത്തില്‍ ഇനി ആഗ്രഹിക്കുന്നത് അതാണു..

ഞങ്ങള്‍ പറഞ്ഞു അജിതേച്ചി, അന്ന് മനോരമ പത്രത്തിലെ ഒരു ഫോട്ടോഗ്രാഫര്‍ വന്നു പടം പിടിച്ച് മനോരമ അത് പബ്ലിഷ് ചെയ്തതോണ്ടാ അജിതേച്ചി രക്ഷപ്പെട്ടതെന്നു ഒരു ലേഖനം വായിച്ചിരുന്നു…

അജിത സഖാവ് ചിരിച്ചു…

അങ്ങിനെയും ഒരു ലേഖനമോ എന്നൊരു കൗതുകം.

ഫാസിസ്റ്റുകള്‍ അധികരത്തില്‍ വന്നതിനെക്കുറിച്ചായിരുന്നു ആകുലത മുഴുവന്‍.. എന്താണു ചെയ്യുക..? ഇടതുപക്ഷം ഇങ്ങനെ നോക്കി നിന്നാല്‍ എന്താവും സംഭവിക്കുക…?

ആകുലതകള്‍ എല്ലാവരുടേതുമാണു…!

ബി. രാജീവന്‍ ഫാസിസത്തിനെതിരെ എഴുതിയ ലേഖനത്തിനെതിരെ കേസെടുത്തിരിക്കുന്നു..

അജിത സഖാവ് പറയുന്നു.. ഞാനും ഇതേ അര്‍ത്ഥമുള്ള ലേഖനം തന്നെയാണു എഴുതിയത്.. ഫാസിസത്തിനെതിരെ ശക്തമായ പ്രതികരണം.. അവര്‍ എനിക്കെതിരെ കേസെടുക്കട്ടെ… ഞാന്‍ അതില്‍ അഭിമാനിക്കുന്നു..!

അവര്‍ എനിക്കെതിരെ കേസെടുക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു…!

ഒപ്പം നിശ്ചയദാര്‍ഡ്യത്തോടെ ഒരു കൂട്ടിച്ചേര്‍ക്കലും..

വരാനിരിക്കുന്ന നാളുകളില്‍ ഇവരുടെ കൈകള്‍ കൊണ്ടാണു കൊല ചെയ്യപ്പെടുന്നതില്‍ അങ്ങിനെയാവട്ടെ… ജീവിതത്തില്‍ ഇനി ആഗ്രഹിക്കുന്നത് അതാണു..

കുറച്ച് നിമിഷങ്ങള്‍ നിശ്ശബ്ദമായിപ്പോയി…!

ശക്തമായ ചില സാന്നിദ്ധ്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ആശ്വാസം അപാരമാണു… മനസ്സില്‍ മഞ്ഞുപെയ്യുന്നതുപോലെ ഒരു അവസ്ഥ…

വരും കാലങ്ങളില്‍ ഫാസിസം മനുഷ്യരെ നിശ്ശബ്ദരാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു…


ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാണു ഫാസിസത്തെ ചോദ്യം ചെയ്യേണ്ടത്.. ആ ഉയര്‍ത്തിക്കാണിക്കലില്‍ അവര്‍ക്ക് നിശ്ശബ്ദരാകേണ്ടി വരും.. ഇപ്പോഴും ഇന്ത്യയുടെ മനഃസാക്ഷിയില്‍ ആ വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ട്..


gandhi-1

അങ്ങിനെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ നിശ്ശബ്ദമാകാന്‍ പാടില്ല. നിരന്തരമായി ശബ്ദിച്ചുകൊണ്ടിരിക്കണം… ഞങ്ങള്‍ ഇവിടെയുണ്ട്.. മനുഷ്യര്‍ ഇവിടെയുണ്ട് എന്നു നിരന്തരം ബോധ്യപ്പെടുത്തണം..

ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാണു ഫാസിസത്തെ ചോദ്യം ചെയ്യേണ്ടത്.. ആ ഉയര്‍ത്തിക്കാണിക്കലില്‍ അവര്‍ക്ക് നിശ്ശബ്ദരാകേണ്ടി വരും.. ഇപ്പോഴും ഇന്ത്യയുടെ മനഃസാക്ഷിയില്‍ ആ വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ട്..

അജിതേച്ചി തിരക്കിലാണു.. സംഘടിത എന്ന മാസിക, സ്ത്രീകളുടെ ഹോംസ്റ്റേ, ലൈബ്രറി അങ്ങിനെ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു…

ഞങ്ങളുടെ ഒപ്പം ലൈബ്രറിയിലേക്ക് നടന്നു വന്നു… പുല്ലുകള്‍ നിറഞ്ഞ വഴി…

ഞങ്ങളെ പുസ്തകങ്ങള്‍ക്ക് വിട്ടുകൊടുത്ത് ആള്‍ തിരികെ പോയി..

ലൈബ്രറിയില്‍ ഒമ്പതിനായിരത്തില്‍ പരം പുസ്തകങ്ങള്‍.. വായനയിലൂടെയും ചിന്തയിലൂടെയുമേ സ്ത്രീ ശാക്തീകരണം സാധ്യമാകൂ എന്ന തിരിച്ചറിവ്..

തിരികെയിറങ്ങവേ

വീടിന്റെ വാതില്ക്കല്‍ നിന്നു ഞങ്ങളെ യാത്രയാക്കുന്നു…!

sooryan-tag