ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗള മൈനോ അന്തരിച്ചു. 90 വയസായിരുന്നു. ഇറ്റലിയില്‍ വെച്ച് ആഗസ്റ്റ് 27നായിരുന്നു അന്ത്യം. ചൊവ്വാഴ്ചയാണ് സംസ്‌കാരം കഴിഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായുള്ള വിദേശയാത്രക്കിടെയാണ് സോണിയ അമ്മയേയും സന്ദര്‍ശിച്ചത്.
മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയക്ക് ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുലും പ്രിയങ്കയും നിരവധി തവണ മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു.
ഇതിനെതിരെ ഇടക്കിടക്ക് വിദേശ യാത്രകള്‍ ചെയ്യുന്നു എന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇറ്റലിയിലെ ടൊറിനോയിലാണ് സോണിയാ ഗാന്ധി ജനിച്ചത്. കാംബ്രിഡ്ജില്‍ ഇംഗ്ലീഷ് ഭാഷ കോഴ്‌സ് ചെയ്യുന്ന കാലയളവില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടി പ്രണയത്തിലായി. 1968ല്‍ ദല്‍ഹിയില്‍ വെച്ച് രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും വിവാഹിതരാവുകയായിരുന്നു.
Smt. Sonia Gandhi’s mother, Mrs. Paola Maino passed away at her home in Italy on Saturday the 27th August, 2022. The funeral took place yesterday.
— Jairam Ramesh (@Jairam_Ramesh) August 31, 2022
Content Highlight: Sonia Gandhi’s Mother Dies in Italy