Advertisement
national news
ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ പഠിക്കും; ഇനി ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല, ക്ഷോഭിച്ച് സോനം കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 10, 03:00 am
Friday, 10th January 2020, 8:30 am

മുംബൈ:ബ്രിട്ടീഷ് എയര്‍വൈസില്‍നിന്ന് ലഗേജ് നഷ്ടമായതിനെ തുടര്‍ന്ന് രോഷാകുലയായി ബോളിവുഡ് നടി സോനം കപൂര്‍. ഒരു മാസത്തിനിടെ മൂന്ന് തവണ ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിച്ചുവെന്നും ഇതില്‍ രണ്ടു തവണയും ലഗേജ് നഷ്ടമായെന്നുമാണ് സോനം കപൂറിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ പാഠം പഠിച്ചുവെന്നും ഇനി ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ലെന്നും സോനം ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടീഷ് എയര്‍വെസിനെ ടാഗ് ചെയ്താണ് സോനം തന്റെ രോക്ഷം പ്രകടിപ്പിച്ചത്.


യാത്രയ്ക്കിടെ സോനം കപൂറിന് നേരിട്ട അസൗകര്യത്തില്‍ ബ്രിട്ടീഷ് എയര്‍വൈസ് ഖേദം പ്രകടിപ്പിച്ചു. നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും ബ്രിട്ടീഷ് എയര്‍വൈസ് പറഞ്ഞു. യാത്ര കഴിഞ്ഞ് മണിക്കൂറൂകള്‍ കഴിഞ്ഞിട്ടും ലഗേജ് ലഭിക്കാതിരിക്കുന്നത് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ വലുതാണെന്നും ഇത്തരം വീഴ്ച്ചകള്‍ ഗൗരവതരമാണെന്നും സോനം ബ്രിട്ടീഷ് എയര്‍വൈസ് അധികൃതരെ അറിയിച്ചു.


ബ്രിട്ടീഷ് എയര്‍വൈസിന്റെ ആഭ്യന്തര വിമാന സര്‍വ്വീസിനിടെയാണ് സോനം കപൂറിന്റെ ലഗേജ് നഷ്ടമായത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ദ സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ