ദല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രതീരുമാനത്തിനെതിരെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
പാചക വാതക വിലവര്‍ധനവിനെതിരെ ബി.ജെ.പി നേതാക്കളെ ട്രോളിയാണ് സോഷ്യല്‍ മീഡിയില്‍ പലരുംരംഗത്തെത്തുന്നത്.
പാചകവാതക വിലവര്‍ദ്ധനവിനെതിരെ ശോഭ സുരേന്ദ്രന്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
”അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ സാധനങ്ങളെല്ലാം വീട്ടമ്മമാര്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കി അടുക്കളയില്‍ എത്തിച്ചുവെന്നിരിക്കട്ടെ അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വില ന്തൊ ഒരു ഇരട്ടിയെ രണ്ടിരട്ടിയോ അല്ല
മൂന്നിരട്ടിയിലധികം വിലവര്‍ദ്ധിച്ചു” എന്നാണ് ശോഭാ സുരേന്ദ്രന്‍ വീഡിയോവില്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ട്രോളില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഇന്റര്‍ നാഷണല്‍ ചളു യൂണിനില്‍പ്പെടെ നിരവധി ട്രോള്‍ ഗ്രൂപ്പുകളില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
‘അന്ന് ഗ്യാസിനു വില കുറഞ്ഞു പോയി എന്നാണ് ഞങ്ങള്‍ സമരം ചെയ്തത്.. അല്ലാതെ ഛെ…’ എന്ന തലക്കെട്ടിലാണ് ഇന്റര്‍ നാഷണല്‍ ചളു യൂണിനില്‍ സ്മൃതിക്കെതിരെ ട്രോള്‍ വന്നിരിക്കുന്നത്.