Daily News
താജ്മഹലിന് ബാമിയാന്‍ ബുദ്ധപ്രതിമകളുടെ ഗതിവരുത്തുമോ ? താജ്മഹല്‍ അപമാനമാണെന്ന് പറഞ്ഞ സംഗീത് സോമിനെതിരെ സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 16, 09:33 am
Monday, 16th October 2017, 3:03 pm

ന്യൂദല്‍ഹി: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിനാകെ അപമാനമാണെന്ന് പറഞ്ഞ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെ സോഷ്യല്‍മീഡിയ

ചതിയന്മാരാണ് ചെങ്കോട്ട നിര്‍മിച്ചതെന്നും മോദി അവിടെ ദേശീയപതാക ഉയര്‍ത്താതെ ഇരിക്കുമോയെന്ന് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. താജ് മഹല്‍ സന്ദര്‍ശിക്കരുതെന്ന് സഞ്ചാരികളോട് മോദിയും യോഗിയും പറയുമോയെന്നും അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ ബാമിയാന്‍ ബുദ്ധ പ്രതിമ തകര്‍ക്കപ്പെട്ട പോലെ താജ്മഹല്‍ തകര്‍ക്കരുതെന്ന് നമ്മള്‍ പറയേണ്ടി വരുമോയെന്നും ചിലര്‍ ആശങ്കപ്പെടുന്നു. മുസഫര്‍നഗര്‍ കലാപക്കേസിലെ ആരോപണവിധേയനായ സംഗീത് സോം അപമാനത്തെ കുറിച്ചും മഹാത്മ്യത്തെ കുറിച്ചും പറയാന്‍ ആരാണെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.