Entertainment
ബോയപതി ശ്രീനു-രാം പൊതിനേനി ചിത്രം 'സ്‌കന്ദ', റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 03, 12:04 pm
Monday, 3rd July 2023, 5:34 pm

ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന് ‘സ്‌കന്ദ’ എന്ന് പേരിട്ടു. സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും. വെള്ളത്തിനിടയിൽ വെള്ള വസ്ത്രമണിഞ്ഞ് എതിരാളികളെ കൊല്ലുന്ന രാമിനെ വീഡിയോയിൽ കാണാം. ഒക്ടോബർ  20ന് ദസറ ദിനത്തിലായിരുന്നു ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്.

റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിൽ ശയിക്കുന്ന രാമിനെയും കാണാം. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

രാമിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ മോഷൻ ടീസർ റിലീസ് ചെയ്തിരുന്നു.
ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ്ത ആണ്. മ്യുസിക് – തമൻ, എഡിറ്റിങ്ങ് – തമ്മു രാജു. പി.ആർ.ഒ- ശബരി.

Content Highlights: Skantha movie release