ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയിലെ എ.ബി.വി.പി അക്രമത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി.
ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള അധികാരത്തിലുള്ള ശക്തികളുടെ ആസൂത്രിത ആക്രമണമാണ് ജെ.എന്‍.യുവില്‍ നടന്നതെന്ന് യെച്ചൂരി പറഞ്ഞു.
”ജെ.എന്‍.യുവില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ എ.ബി.വി.പി ഗുണ്ടകളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു. ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്ന അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണിത്.”
Masked attackers entered JNU while law enforcers stood by. This video is what RSS/BJP want to convert India to. They will not be allowed to succeed. pic.twitter.com/ymFuygoMxl
മുഖംമൂടി ധരിച്ച് ആക്രമികള്‍ ജെ.എന്‍.യുവില്‍ പ്രവേശിക്കുമ്പോള്‍ നിയമപാലകര്‍ ഒപ്പം നിന്നു. ആര്‍.എസ്.എസ് / ബി.ജെ.പി ഇന്ത്യയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ഈ വീഡിയോവില്‍ വ്യക്തമാണ്.വിജയിക്കാന്‍ അവരെ അനുവദിക്കില്ല.” ജെ.എന്‍.യുവിലെ അക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടിരുന്നു. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.