സിംബാബ്വെയെ 23 റണ്‍സിന് തകര്‍ത്ത് ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്.
India beat Zimbabwe by 23 runs in the third T20I and take a 2-1 lead in the five-match series.#ZIMvIND pic.twitter.com/xxVc0IWRVz
— Zimbabwe Cricket (@ZimCricketv) July 10, 2024
ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.
ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയാണ് താരം പുറത്തായത്. സിക്കന്ദര്‍ റാസിയുടെ പന്തില്‍ ബ്രയാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. തുടര്‍ന്ന് എട്ടു പന്തില്‍ പത്ത് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെയും സിക്കന്ദര്‍ റാസ പുറത്താക്കി.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സിംബാബ്‌വെ ക്യാപ്റ്റന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സിംബാബ്‌വെയ്ക്ക് വേണ്ടി ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാകാനാണ് സിക്കന്ദര്‍ റാസയ്ക്ക് സാധിച്ചത്. 65 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
സിംബാബ്‌വെയ്ക്ക് വേണ്ടി ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ലൂക്ക് ജോങ്‌വെ – 66
സിക്കന്ദര്‍ റാസ – 65*
തെണ്ടായി ചതാര – 65
റിച്ചാര്‍ഡ് ഗരാവ – 62
തുടര്‍ന്ന് ബ്ലെസിങ് മുസരബാനിയുടെ പന്തില്‍ ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ഗില്ലും പുറത്തായിരുന്നു. 49 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടിയാണ് താരം പുറത്തായത്.
സിംബാബ്വെക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഡിയോണ്‍ മയര്‍സാണ്. 49 പന്തില്‍ 65 റണ്‍സ് റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ക്ലൈവ് മദാണ്ടെ 26 പന്തില്‍ 37 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ടീമിന് വേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.
ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.75 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. താരത്തിന് പുറമേ ആവേഷ് ഖാന്‍ 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി മികച്ച പ്രകടനവും കാഴ്ചവച്ചു.
C0ntent Highlight: Sikandar Raza In Great Record Achievement For Zimbabwe