Cricket
എജ്ജാതി മനുഷ്യൻ! ചരിത്രത്തിലെ ആദ്യ താരം; ഇവന്‍ തിരുത്തിക്കുറിച്ചത് സിംബാബ്‌വെയുടെ ടി-20യുടെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 13, 12:59 pm
Saturday, 13th July 2024, 6:29 pm

ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്.

28 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് സിംബാബ്വെ നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സുകളും രണ്ട് ഫോറുകളുമാണ് റാസ നേടിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റാസ നേടിയത്. ടി-20യില്‍ 2000 റണ്‍സ് എന്ന പുതിയ നാഴികക്കല്ലിലേക്കാണ് താരം നടന്നുകയറിയത്. ഇതോടെ ടി-20യില്‍ സിംബാബ്വെക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും റാസക്ക് സാധിച്ചു.

ഇതിനുപുറമേ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റാസ സ്വന്തമാക്കി. ടി-20യില്‍ 2000+ റണ്‍സും 50+ വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരമായി മാറാനും റാസക്ക് സാധിച്ചു. 65 വിക്കറ്റുകളാണ് താരം നേടിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 2000+ റണ്‍സും 50+ വിക്കറ്റും നേടിയ താരം, ടീം, റണ്‍സ്, വിക്കറ്റ് എന്നീ ക്രമത്തില്‍

ഷാകിബ് അല്‍ ഹസന്‍-ബംഗ്ലാദേശ്-2551-149

മുഹമ്മദ് ഹഫീസ്-പാകിസ്ഥാന്‍-2514-61

വിരന്‍ദീപ് സിങ്-മലേഷ്യ-2320-66

മുഹമ്മദ് നബി-അഫ്ഗാനിസ്ഥാന്‍-2165-95

സിക്കന്ദര്‍ റാസ-സിംബാബ്‌വെ-2002-65

റാസക്കു പുറമേ തടിവാ നശേ മരുമണി 31 പന്തില്‍ 32 റണ്‍സും വെസ്ലി മധേവേരെ 24 പന്തില്‍ 25 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Sikandar Raza create a new record in T20