Advertisement
national news
ഗൗരി ലങ്കേഷിനെ കൊന്നവര്‍ സിദ്ധാര്‍ത്ഥ് വരദരാജനേയും ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 23, 05:13 pm
Friday, 23rd November 2018, 10:43 pm

ബാംഗ്ലൂര്‍: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊന്നവര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജനെയും ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ് കുറ്റപത്രം. സംഭവത്തില്‍ സനാതന്‍ സന്‍സതയ്ക്കുള്ള പങ്കും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

ദ വയറിന്റെ സ്ഥാപക പത്രാധിപരാണ് സിദ്ധാര്‍ത്ഥ് വരദരാജ്. തീവ്ര ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടാണ് സിദ്ധാര്‍ത്ഥും. സംഭവത്തില്‍ഒന്നാം പ്രതി അമോല്‍ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മര്‍ എന്നിവര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ 4000 പേജ് ദൈര്‍ഘ്യമുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്.

Also Read  മോദിയ്ക്ക് ഹിന്ദു-മുസ്‌ലിം രോഗമാണ്: കെ.സി.ആര്‍

തീവ്രഹിന്ദു സംഘടനകളായ സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരില്‍ ഏറെയും.

2017 സെപ്തംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് പുറത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം ഗൗരിലങ്കേഷിനെ വെടിവെച്ച് വീഴ്ത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

നേരത്തെ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് ആവശ്യപ്പെട്ടിരുന്നു.

DoolNews Video