ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെതിരെയും ശ്രേയസ് അയ്യര്‍ക്കെതിരെയും കര്‍ശന നടപടിയാണ് ബി.സി.സി.ഐ ഇപ്പോള്‍ എടുത്തത്. രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാത്തതിനും അച്ചടക്കമില്ലായിമയും ചൂണ്ടിക്കാണിച്ചാണ് നടപടി. അതോടെ ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍ നിന്നും ഇരുവരേയും പുറത്താക്കിയിരിക്കുകയാണ്.
ഫസ്റ്റ് ക്ലാസില്‍ പങ്കെടുക്കാത്തത് ശാരീരികമായ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് ശ്രേയസ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ആരോഗ്യ നില പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ലായിരുന്നു.
ഇഷാന്‍ കിഷനും ഇതുപോലെ ഫസ്റ്റ് ക്ലാസ് കളിക്കാത്തതില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
🚨Breaking News 🚨
Shreyas Iyer and Ishan Kishan likely to be terminated from BCCI Central Contracts for missing Ranji Trophy!#ICCWorldCup2023 #ICCCricketWorldCup #ODIWorldCup2023 #Cricket #CricketTwitter #INDvENG #INDvsENG #ENGvIND #ENGvsIND #INDvsENGTest #IPLSchedule pic.twitter.com/imvpbzowXj
— CricketVerse (@cricketverse_) February 24, 2024
ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ഈയിടെ ജയ് ഷാ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഷാ പറഞ്ഞിരുന്നു.
ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിര്‍ണായകമാണെന്നും ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കളിക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ജയ് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും യുവതാരങ്ങള്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ ഇഷാന്‍ കിഷന്‍, ദീപക് ചഹര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുവതാരങ്ങള്‍ രഞ്ജി ട്രോഫിയേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഐ.പി.എല്ലിനാണ്.
Content Highlight: Shreyas Iyer and Ishan Kishan likely to be terminated from BCCI Central Contracts for missing Ranji Trophy