ഡൂള്‍ന്യൂസ് ഡെസ്‌ക്20 min
[] കോട്ടയം: പി.സി ജോര്‍ജിന് പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും ബി.ജെ.പി വേദിയില്‍. കോട്ടയത്ത് യുവമോര്‍ച്ച നടത്തിയ ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയിലാണ് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ഷോണ്‍ പങ്കെടുത്തത്.
കേരളത്തിന്റെ പ്രാദേശിക വികാരങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോയാല്‍ ബി.ജെ.പിക്ക് കേരളം ഭരിക്കാനാവുമെന്ന് ഷോണ്‍ പറഞ്ഞു.
യു.ഡി.എഫ് ഭരണം മടുത്തുവെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്കൊപ്പം കേരള കോണ്‍ഗ്രസ് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.