Kerala News
ആപ്പിന് ആരോ ആപ്പ് വെച്ചതാണ്; ദല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 24, 09:24 am
Sunday, 24th April 2022, 2:54 pm

തിരുവനന്തപുരം: : ദല്‍ഹി വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആം ആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

ദല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്നും കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ദല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു. ദല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ദല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം.എല്‍.എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്,”

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ച് ആം ആദ്മി രംഗത്തെത്തി. സന്ദര്‍ശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരല്ല, കേരളത്തിലെസി.ബി.എസ്.ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണെന്നാണ് ആം ആദ്മി തിരുത്തിയിരിക്കുന്നത്.

 

Content Highlights: Shivan Kutty about AAP’s Claim