മിമിക്രിയിൽ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ൽ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്നാൽ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്.
ആദ്യം നമുക്ക് സങ്കടം ഉണ്ടായാലും അതിനേക്കാൾ ആയിരം മടങ്ങ് സന്തോഷം നമുക്ക് പിന്നീട് ലഭിക്കും
തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം. താൻ പ്രധാന വേഷം ചെയ്യുന്ന ഒരു സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇടാമോയെന്ന് ഒരു പ്രമുഖ യുവനടനോട് ചോദിച്ചെന്നും അപ്പോൾ തന്റെ പോസ്റ്റ് ഇട്ടാൽ അദ്ദേഹത്തിന്റെ റീച്ച് കുറയുമെന്ന് പറഞ്ഞെന്നും ടിനി ടോം പറയുന്നു.
അത് തനിക്ക് വളരെ വിഷമം ആയെന്നും ഉടനെ മമ്മൂട്ടിയെ വിളിച്ചെന്നും ടിനി ടോം പറഞ്ഞു. മമ്മൂട്ടി അദ്ദേഹത്തിന്റെ പോസ്റ്റിനേക്കാൾ മുകളിൽ തന്റെ ചിത്രത്തിന്റെ പോസ്റ്റർ ഇട്ടെന്നും അതിനോളം മറ്റൊന്നും വരില്ലെന്നും ടിനി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂക്കയെ വിളിച്ചപ്പോൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്ക ചെയ്താൽ അതിൻ്റെ അപ്പുറമില്ലല്ലോ. പുള്ളിയുടെ പോസ്റ്റിൻ്റെ മുകളിലാണ് എൻ്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത്.
‘ഞാൻ പ്രധാന വേഷം ചെയ്യുന്ന ഒരു സിനിമയുടെ പോസ്റ്റർ ഇടാമോയെന്ന് ഒരു പ്രമുഖ യുവനടനോട് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ ‘എൻ്റെ റീച്ച് കുറയും ചേട്ടാ’ എന്നാണ് അദ്ദേഹം പറഞ്ഞത് എനിക്കത് ഭയങ്കര ഫീലായി. ഞാൻ ഉടനെ മമ്മൂക്കയെ വിളിച്ചു.
മമ്മൂക്കയെ വിളിച്ചപ്പോൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്ക ചെയ്താൽ അതിൻ്റെ അപ്പുറമില്ലല്ലോ. പുള്ളിയുടെ പോസ്റ്റിൻ്റെ മുകളിലാണ് എൻ്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത്. പല കാര്യങ്ങളും അങ്ങനെയാണ്. ആദ്യം നമുക്ക് സങ്കടം ഉണ്ടായാലും അതിനേക്കാൾ ആയിരം മടങ്ങ് സന്തോഷം നമുക്ക് പിന്നീട് ലഭിക്കും,’ ടിനി ടോം പറയുന്നു.
Content Highlight: Tini Tom Talks About Mammootty