Advertisement
national news
സവര്‍ക്കര്‍ ഞങ്ങളുടെ സ്വന്തം; ശിവസേനക്കെതിരെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 04, 02:33 am
Saturday, 4th December 2021, 8:03 am

മുംബൈ: ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. സവര്‍ക്കറെക്കുറിച്ച് സംസാരിക്കാനുള്ള ഒരു അവകാശവും ശിവസേനയ്ക്കില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

സവര്‍ക്കറെ നിരന്തരം അധിക്ഷേപിക്കുന്ന പാര്‍ട്ടിക്കാര്‍ക്കൊപ്പം അധികാരക്കൊതി മൂത്താണ് ശിവസേന ചേര്‍ന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഹിന്ദുമതത്തെ രക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍തോതിലുള്ള ഉണര്‍വ് ആവശ്യമാണെന്നും അധികാരത്തിനുവേണ്ടി നാണംകെട്ടവരായി മാറിയ ശിവസേനയെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് ഒരിക്കലും അത്തരമൊരു ശ്രമത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

” വീര്‍ സവര്‍ക്കറിന് ഭാരതരത്ന ആവശ്യപ്പെട്ടിരുന്ന ശിവസേന ഇപ്പോള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കൊപ്പമാണ് ഇരിക്കുന്നത്. വീര്‍ സവര്‍ക്കറിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് അവകാശമില്ല,” ഫഡ്‌നാവിസ് പറഞ്ഞു.

ബി.ജെ.പിയുമായുള്ള സഖ്യമൊഴിഞ്ഞാണ് ശിവസേന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായി സഖ്യമുണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സര്‍ക്കാരാണ് അധികാരത്തില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:Shiv Sena has no right to speak on Savarkar, says Devendra Fadnavis